HOME
DETAILS

വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം: സംവാദം സംഘടിപ്പിച്ചു

  
backup
June 03 2017 | 20:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-4

 

കാസര്‍കോട്: സൗജന്യ നിരക്കിലുള്ള യാത്രയുമായി ബന്ധപ്പെട്ട് ബസ് തൊഴിലാളികളും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അസോസിയേഷന്‍ ഹാളില്‍ വിദ്യാര്‍ഥി-തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ബസുടമാ സംഘം പ്രതിനിധികളും സംബന്ധിച്ച മുഖാമുഖത്തിലാണ് തീരുമാനം. പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം മോഡറേറ്ററായി.
സാമൂഹിക സുരക്ഷയുടെ പേരില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കാന്‍ സ്വകാര്യ ബസുടമകളെ നിര്‍ബന്ധിക്കുന്നതു നീതീകരിക്കാനാവില്ലെന്നു ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാപാസ് 30 വരെ നീട്ടിയത് നിലവിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ്.
കോഴ്‌സ് കഴിഞ്ഞവര്‍ പഴയ പാസ് ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്നും മുഖാമുഖം അഭിപ്രായപ്പെട്ടു.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ അധ്യയനവര്‍ഷം മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സ്‌കൂള്‍-കോളജ് അധികൃതര്‍ നടപടി സ്വീകരിക്കണം. ഒരേ യാത്രാ പാസില്‍ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനിമുതല്‍ അനുവദിക്കില്ല.
ജില്ലയില്‍ യാത്രാസൗജന്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വിദ്യാര്‍ഥി-ട്രേഡ് യൂനിയന്‍ പ്രതിനിധികളും ബസുടമസ്ഥ സംഘം പ്രതിനിധികളും പരസ്പരം ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കും.
തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിപുലമായ യോഗം ചേരും.
ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ മുഹമ്മദ്കുഞ്ഞി, വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ ഗിരികൃഷ്ണന്‍, വി.ബി സത്യനാഥ്, സുബൈര്‍ മാര, ആര്‍. സുരേഷ്ബാബു, ബസുടമ പ്രതിനിധികളായ തിമ്മപ്പ ഭട്ട്, കെ. ശങ്കര നായക് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago