HOME
DETAILS
MAL
കനത്ത മഴയിൽ പട്ടാമ്പി പാലത്തിൽ പുഴ വെള്ളം കയറി; ഗതാഗതം നിരോധിച്ചു
backup
August 09 2019 | 04:08 AM
പട്ടാമ്പി: ഭാരതപുഴയുടെ നീരൊഴുക്ക് വർധിച്ചതോടെ പട്ടാമ്പി പാലത്തിന് മുകളിൽ പുഴ വെള്ളം ഒഴുകുന്നു. ഇത് വഴിയുള്ള ഗതാഗതം പൊലീസ് പൂർണ്ണമായും നിരോധിച്ചു.പട്ടാമ്പി-ഗുരുവായൂ ർ,പൊന്നാനി,എടപ്പാൾ,തൃശൂർ ഭാഗത്തേക്ക് പോകുന്ന സംസ്ഥാന പാതക്ക് ഇടയിലാണ് പട്ടാമ്പി പാലം സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ പട്ടാമ്പി പാലത്തി ലൂടെ യുള്ള ഗതാഗതം നിരോധിക്കുന്നതോടെ ദീർഘ ദൂര യാത്രികർക്ക് ഇതു വഴിയുള്ള യാത്രകൾ പ്രയാസമാകും.
പുഴയുടെ ഇരു കരകളിൽ ഉള്ള നമ്പ്രം ഭാഗം ഒറ്റപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റ് 15 നായിരുന്നു സമാന രീതിയിൽ പാലം മൂടി ഒഴുകിയത്. വളരെ അധികം പഴക്കമുള്ള പാലത്തിന് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കേടുപാടുകൾ പറ്റിയതിനെ തുടർന്ന് രണ്ട് മാസത്തോളം അടച്ചിരുന്നു . വിദഗ്ദ്ധരുടെ പരിശോധനക്ക് ശേഷം നവീകരിച്ചു. പിന്നീടാണ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. പുതിയ പാലം നിർമിക്കാനുള്ള സ്‌ഥലം കണ്ടതിയെങ്കിലും തുടർ നടപടികൾ ഇപ്പോഴും പാതിവഴിയിലാണ്. തൃത്താല, പട്ടാമ്പി പൊലിസ്, സന്നദ്ധ പ്രവർത്തകർ പാലത്തിന് ഇരുവശങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലിസ് നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."