വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചവരുടെ തിരോധാനം; പരാതി നല്‍കിയിട്ടും പൊലിസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: കാര്യമ്പാടിയിലെ വാടക വീട്ടില്‍ നിന്ന് ഉടമയും സഹായികളും ചേര്‍ന്ന് നിയമവിരുദ്ധമായി ഒഴിപ്പിച്ച റിട്ടയേര്‍ഡ് ചിത്രകലാധ്യാപകന്‍ കൃഷ്ണന്‍കുട്ടി തമ്പിയുടെയും ഭാര്യയുടെയും തിരോധാനത്തെ കുറിച്ച് പരാതി നല്‍കിയിട്ടും മീനങ്ങാടി പൊലിസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി.ഡി സുഗതന്‍, അനില്‍ കരണി, സലാം കാര്യമ്പാടി, ഐ.എന്‍ ജനാര്‍ദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കൃഷ്ണന്‍കുട്ടി തമ്പിയെ മതം മാറ്റാനുള്ള ശ്രമം വിഫലമായപ്പോഴാണ് ഉടമ അന്യായമായി ഒഴിപ്പിച്ചത്. പൊലിസ് വിളിപ്പിച്ചതനുസരിച്ച് കൃഷ്ണ്‍കുട്ടി തമ്പിയും ഭാര്യയും ഇക്കഴിഞ്ഞ 20ന് വീടുപൂട്ടി സ്റ്റേഷനിലേക്കു പോയി.
ഈ തക്കത്തിനാണ് ഉടമയും സഹായികളും പൂട്ടിയിട്ടിരുന്ന വീട് കൈവശപ്പെടുത്തിയത്.
വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ പുറത്തിട്ട് തന്റെ അസാന്നിധ്യത്തില്‍ ഉടമയും സംഘവും വീട്ടില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ പുറത്തിടുകയും നശിപ്പിക്കുകയും ചെയ്തതിനെതിരേ കൃഷ്ണന്‍കുട്ടി തമ്പി പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
ഇതേതുടര്‍ന്നാണ് അദ്ദേഹവും ഭാര്യയും കാര്യമ്പാടി വിട്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ഇല്ലാത്ത സാഹചര്യത്തിലാണ് ദമ്പതികളുടെ തിരോധാനം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലിസില്‍ പരാതി നല്‍കിയത്.
പൊലിസ് നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."