HOME
DETAILS
MAL
ചാരക്കേസ്; ആഭ്യന്തരകലഹം താങ്ങാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ല: മുരളീധരന്
backup
June 03 2017 | 21:06 PM
കോഴിക്കോട്: ചാരക്കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ആഭ്യന്തര കലഹം താങ്ങാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ലെന്ന് കെ. മുരളീധരന് എം.എല്‍.എ. അമിത്ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ കേരളം ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. പശുവും ചത്തു, മോരിലെ പുളിയും പോയി എന്നു പറയുന്നതുപോലെയുള്ള സാഹചര്യത്തിലാണ് സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. ചാരക്കേസുമായി ബന്ധപ്പെട്ട് പ്രധാന ഗൂഢാലോചന നടത്തിയത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവാണ്.
അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ആശങ്കനിറഞ്ഞ കാലഘട്ടത്തിലാണ് ചാരക്കേസ് ഉയര്‍ന്നുവന്നത്. അന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കപ്പെട്ട നേതാക്കള്‍ക്കെതിരേ നിരവധി അഴിമതിക്കഥകള്‍ ഉയര്‍ന്നുവന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."