വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ ശ്രമം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തകര്‍ക്കാന്‍ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് ശ്രമിക്കുന്നവര്‍ക്ക് ജുഡിഷ്യല്‍ അന്വേഷണ സമിതിയില്‍വരെ കയറിക്കൂടാന്‍ സാധിച്ചിട്ടുണ്ട്. വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കരുത്. ഈ വിവാദങ്ങളില്‍ ചിരിക്കുന്നത് കൊളംബോയും കുളച്ചലും മാത്രമായിരിക്കും. കരാറുകള്‍ തമ്മിലുള്ള താരതമ്യപഠനത്തെ വി.എസ് അനുകൂലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി കെ. മുരളീധരന് എം.എല്‍.എ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍, പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടത്തിയിരുന്നു. യു.ഡി.എഫ് നിലപാട് തെറ്റായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമായിരുന്നില്ലെന്നും മുരളീധരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."