HOME
DETAILS
MAL
വയനാട് ചുരത്തില്‍ കൂടി ഹെവി വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം
backup
August 09 2019 | 06:08 AM
കോഴിക്കോട്: താമരശ്ശേരി- വയനാട് ചുരത്തില്‍ കൂടി ഹെവി വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഹെവി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകരുത്.
കോഴിക്കോട്ടു നിന്ന് ചുരം വരെയുള്ള റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ചെറുവാഹനങ്ങളിലും യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. പടനിലം, നെല്ലാംകണ്ടി, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടിനിന്നിട്ടുണ്ട്. ഇത് വലിയ ഗതാഗത തടസ്സമുണ്ടാക്കിയിരിക്കുകയാണ്. പലയിടത്തും വലിയ ട്രാഫിക് ജാമും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."