മേപ്പാടി പുത്തുമലയില്‍ ഏഴു മൃതദേഹം കിട്ടി; രക്ഷാപ്രവര്‍ത്തനം ശക്തമാക്കി
മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി, മുസ്്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്.
സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും പൊലിസും റവന്യു അധികാരികളും സ്ഥലത്തുണ്ട്. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ് നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 411 പേരെ ക്യാമ്പിലെത്തിച്ചു. ഉച്ചക്ക് 12ന് കലക്ടറേറ്റില്‍ അവലോകന യോഗം തുടങ്ങി. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്, എ.കെ ശശിന്ദ്രന് പങ്കെടുക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."