വിദ്യാര്‍ഥികള്‍ ബൈക്കോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേ നടപടി ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഹോണുകള്‍ പിടിച്ചെടുക്കും
പള്ളിക്കല്‍: ലൈസന്‍സില്ലാതെ വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേയും വാഹനത്തിന്റെ ഉടമകള്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് തേഞ്ഞിപ്പലം പൊലിസ് അറിയിച്ചു.
അടുത്ത കാലത്തായി ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ കയറ്റിയും ലൈസന്‍സില്ലാതെയും സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ വരുന്നത് പതിവാണ്. ഇതു മൂലം റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശന നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് തേഞ്ഞിപ്പലം എസ്.ഐ പി വിഷ്ണു പറഞ്ഞു. റോഡില്‍ പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഹോണുകള്‍ പിടിച്ചെടുക്കുമെന്നും പൊലിസ് അറിയിച്ചു. ബസുകളില്‍ നിന്നും ഓട്ടോകളില്‍ നിന്നും ഹെയര്‍ ഹോണുകളുള്പ്പെടെ ശബ്ദം കൂടിയ ഹോണുകള്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പൊലിസ് പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."