HOME
DETAILS

സംസ്ഥാനപാതയിലെ വഴിവിളക്കുകള്‍ ഇനിയും പ്രകാശിച്ചില്ല

  
backup
June 03 2017 | 21:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d

 



ചങ്ങരംകുളം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി 2004 ല്‍ ചങ്ങരംകുളം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ 12 വര്‍ഷം കഴിഞ്ഞിട്ടും പ്രകാശിച്ചിട്ടില്ല. കുന്നംകുളം, കൊരട്ടിക്കര, വട്ടമാവ്, കല്ലുംപുറം, പാവിട്ടപ്പുറം, വളയംകുളം, നടുവട്ടം, എടപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വിദേശ രാജ്യങ്ങളിലെ വഴിവിളക്കുകളുടെ നിലവാരമുളള ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്. സംസ്ഥാന പാതയുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഹൈമാസ്റ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് അന്ന് കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനി പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പുണ്ടായ കരാറുകാരന്റെ ആത്മഹത്യയും തുടര്‍ പ്രവൃത്തികള്‍ക്ക് കമ്പനികള്‍ തയാറാകാതിരുന്നതും പദ്ധതികള്‍ അവതാളത്തിലാക്കി.
തുടര്‍ന്ന് സംസ്ഥാന പാത നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങളും ഹൈമാസ്റ്റ് വിളക്കുകള്‍ മറ്റിടങ്ങളിലേക്ക് സ്ഥാപിക്കലും പൂര്‍ത്തിയാക്കിയെങ്കിലും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുക മാത്രമാണ് കെ.എസ്.ടി.പി ചെയ്തത്. പദ്ധതിയുടെ വൈദ്യുതീകരണം അടക്കമുള്ള മറ്റ് പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുകയോ ഹൈമാസ്റ്റ് വിളക്കുകളുള്ള പ്രദേശത്തെ പഞ്ചായത്തുകള്‍ക്ക് അവയുടെ നടത്തിപ്പിനുള്ള ചുമതല കൈമാറുകയോ ചെയ്യാതെ കെ.എസ്.ടി.പി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സ്ഥലം വിടുകയായിരുന്നു. പൊതുമരാമത്ത് സ്ഥാപിക്കുന്ന വഴിവിളക്കുകളുടെ നടത്തിപ്പും വൈദ്യുതി ചാര്‍ജ് അടക്കമുള്ളവ വഹിക്കേണ്ടതും അതത് പഞ്ചായത്തുകളാണ്. എന്നാല്‍ ഹൈമാസ്റ്റ് വിളക്കുകളുടെ ചുമതല വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തെ പഞ്ചായത്തുകളായ എടപ്പാള്‍, വട്ടംകുളം, ആലങ്കോട്, കടവല്ലൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് വിളക്കുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൈമാറിയിട്ടില്ല.
പല പ്രദേശങ്ങളിലും വിളക്കുകളില്‍ വാഹനം ഇടിക്കുന്നതും ലക്ഷങ്ങള്‍ വിലമതിക്കുന്ന വിളക്കിലെ ബള്‍ബുകളും കാലുകളും അനുബന്ധ ഉപകരങ്ങളും നശിക്കുന്നതും പതിവ് സംഭവമാണ്. സാധാരണ പഞ്ചായത്തുകള്‍ പ്രധാന കവലകളില്‍ സ്ഥാപിക്കുന്ന ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ ഫ്യൂസ് ആയാല്‍ ചിലവേറിയതിനാല്‍ അവ പുന:സ്ഥാപിക്കാന്‍ ആഴ്ചകള്‍ എടുക്കും എന്നിരിക്കെയാണ് അതിനേക്കാള്‍ അഞ്ചിരട്ടി വിലയുള്ള ഈ ബള്‍ബുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാതെ നശിക്കുന്നത്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് മൂലം അപകടത്തില്‍പ്പെട്ട് നൂറുകണക്കിന് പേരാണ് മരിച്ചത്. ഹൈവേ ജാഗ്രത സമിതിയും പൊലിസും ചേര്‍ന്ന് സ്ഥാപിച്ച സെമി ഡിവൈഡറുകള്‍ വാഹനങ്ങള്‍ ഇടിക്കുന്നതും വെളിച്ചക്കുറവ് മൂലമാണ്. സര്‍ക്കാരിനും പൊതു ഖജനാവിനും കോടികള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ പദ്ധതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago