വ്യാജ ഡോക്ടര്‍മാരും സിദ്ധന്മാരും വീണ്ടും തലപൊക്കുന്നു
കരുനാഗപ്പള്ളി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വ്യാജ ഡോക്ടര്‍മാരും സിദ്ധന്മാരും കൊല്ലത്തും സമീപജില്ലകളിലും സജീവമാകുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് അപ്രത്യക്ഷരായ ഇക്കൂട്ടര്‍ വീണ്ടും സജീവമായിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ ഒരാള്‍ തന്നെ പല സ്ഥലങ്ങളിലായി ഓരോ ദിവസവും പ്രാക്ടീസ് ചെയ്തു ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായി പറയപ്പെടുന്നു. ഒറ്റമൂലി ചികിത്സയാണത്രേ.ത്വക്ക് രോഗം, കരള്‍, കുടല്‍ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ ബാധിച്ചെത്തുന്നവരെ ഒറ്റമൂലി പ്രയോഗത്തിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുകയാണ്. ഇയാളുടെ ചികിത്സക്കു വിധേയരായവരില്‍ പലരും ഇപ്പോള്‍ അത്യാസന്ന നിലയിലാണെന്നും വിവരമുണ്ട്.
കരുനാഗപ്പള്ളിയ്ക്ക് പടിഞ്ഞാറ് തുറയില്‍കുന്ന് ജങ്ഷനു സമീപം ഒന്‍പത് വയസുകാരി തൊലിപ്പുറത്തെ രോഗവുമായി ഒരു സിന്ധവൈദ്യനെ സമീപിച്ചിരുന്നു. ഇയാള്‍ക്ക് ചേര്‍ത്തല, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളുണ്ട്. ഇയാളുടെ ചികിത്സക്കു വിധേയയായ പെണ്‍കുട്ടി ഇപ്പോള്‍ തൊലി ഇളകിമാറി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. അയല്‍വാസികളും മറ്റുള്ളവരും ഉന്നതങ്ങളില്‍ വിവരം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഏതാനം നാളുകള്‍ക്ക് മുന്‍പ് വ്യാജ സിദ്ധന്റെ ചികിത്സ മൂലം കരുനാഗപ്പള്ളി വട്ടപറമ്പ് സ്വദേശിയായ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയും വ്യാജ സിദ്ധന്മാര്‍ക്കെതിരെ ശതകമായി നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സംഭവം നടന്നു ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും നടപടികളൊക്കെ നിലച്ച മട്ടാണ്. അതാണ് ഇക്കൂട്ടര്‍ മുതലാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."