തട്ടുകടകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി
എടപ്പാള്‍: കുറ്റിപ്പുറത്തെ തട്ടുകടകളില്‍ വെള്ളിയാഴ്ച വൈകിട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി. പൊലിസ് സഹായത്തോടെയായിരുന്നു പരിശോധന. പഴകിയ മത്സ്യം, ബീഫ് എന്നിവയാണ് പരിശോധനയില്‍ പിടികൂടിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടികൂടിയ സാഹചര്യത്തില്‍ കടകള്‍ പൂട്ടാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. കുറ്റിപ്പുറം നഗരത്തിലെ ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
മഴക്കാലം ആരംഭിച്ചതോടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് പരിശോധന. കഴിഞ്ഞവര്‍ഷമാണ് കുറ്റിപ്പുറത്തെ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കോളറയും വയറിളക്കവും പിടിപെട്ടത്. ഇതുകൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. കുറ്റിപ്പുറം ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എം.ദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസിന്റെ സഹായത്തോടെയായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ടൗണില്‍ മിന്നല്‍ പരിശോധന നടത്തിയത്.
അതേസമയം ടൗണിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ആരോഗ്യവകുപ്പും പഞ്ചായത്തും നടപടി എടുക്കുന്നില്ലെന്നു പരാതി ഉയര്‍ന്നു. ടൗണിലെ അഴുക്കുചാലിലേക്ക് മാലിന്യം തുറന്നുവിടരുതെന്ന നിര്‍ദേശമാണ് പല സ്ഥാപനങ്ങളും ലംഘിക്കുന്നത്.
പൈപ്പുകള്‍ വഴി ഖരമാലിന്യവും മലിനജലവും ഓടയിലേക്ക് തള്ളുന്നതാണ് ടൗണിലെ ശുചിത്വമില്ലായ്മക്ക് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് കണ്ടെണ്ടത്തിയിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകുന്നില്ലന്നാണ് പരാതി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."