ആരോഗ്യ സുരക്ഷ: പാലിക്കേണ്ട പ്രധാന കാര്യങ്ങള്‍
അതിതീവ്ര മഴതുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യസന്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ടവ.
1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
2.വ്യക്തി ശുചിത്വം, ആഹാര ശുചിത്വം എന്നിവ പാലിക്കുക.
3.ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
4.പനി ജലദോഷം തുടങ്ങിയവയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കേണ്ടതാണ്, കൂടാതെ മറ്റുള്ളവരുമായി അകലം പാലിക്കുക.
5.സ്ഥിരമായി മരുന്നു കഴിക്കുന്ന ആളുകള്‍ ക്യാമ്പുകളിലുണ്ടെങ്കില്‍ കൃത്യമായി മരുന്നു കഴിക്കേണ്ടതും മരുന്നുകള്‍ കൈവശമില്ലെങ്കില്‍ പ്രസ്തുത വിവരം മെഡിക്കല്‍ ടീമിനെ അറിയിക്കേണ്ടതുമാണ്.
6.കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും
ധരിക്കേണ്ടതുമാണ്.
7.എലിപ്പനി തടയുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടതും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങല്‍ പാലിക്കേണ്ടതുമാണ്.
8.വയറിളക്കം, മഞ്ഞപ്പിത്തം ,ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക്
മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവേണ്ടതാണ്.
9.ക്യാമ്പില്‍ ആവശ്യത്തിന് ്മരുന്ന്, സ്റ്റിച്ചിങ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ്, ഒ.ആര്‍.എസ്, ഡോക്‌സി സൈക്ലിന്‍, ഗുളികകള്‍ ആവശ്യാനുസരണം ഉണ്ടെന്ന് ക്യാമ്പ് അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
10.കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ഫോര്‍വേഡ് മെസ്സേജുകള്‍ ചെയ്യരുത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."