HOME
DETAILS

വനം വകുപ്പിനെതിരേ ആദിവാസികള്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ക്ക് പരാതി നല്‍കി

  
backup
June 03 2017 | 21:06 PM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8

 


നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയില്‍ തങ്ങള്‍ക്ക് ജന്മാവകാശമായി കിട്ടിയ ഭൂമിയില്‍ അവകാശ വാദമുന്നയിക്കുന്ന വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധവുമായി കോളനി നിവാസികള്‍. വനംവകുപ്പിനെതിരെ പ്രതിഷേധവുമായി എത്തിയ ആദിവാസികള്‍ ചാലിയാര്‍ പഞ്ചായത്തിലെത്തിയ സംസ്ഥാന പട്ടിക വര്‍ഗ ഡയറക്ടര്‍ പി. പുകഴേന്തിക്ക് നിവേദനം നല്‍കി. രേഖകള്‍ സഹിതമാണ് ഇവര്‍ പരാതി നല്‍കിയത്.
1968ല്‍ ജന്മാവകാശമായി ലഭിക്കുകയും 1980ല്‍ പട്ടയം ലഭിക്കുകയും 1996ല്‍ ജോയിന്റ് സര്‍വേയും 97ല്‍ റീസര്‍വേയും നടത്തി റവന്യൂ വകുപ്പ് വനാതിര്‍ത്തി നിര്‍ണയിച്ച് തങ്ങള്‍ക്ക് നല്‍കിയ ഭൂമിയിലാണ് വനംവകുപ്പിന്റെ പുതിയ അവകാശവാദമെന്ന് ആദിവാസികള്‍ പറഞ്ഞു.
കെ.ഇ ഇസ്മാഈല്‍ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂമി തങ്ങള്‍ക്ക് നല്‍കിയത്. 2016 വരെ നികുതിയടച്ചിരുന്ന പുള്ളിപ്പാടം വില്ലേജില്‍ വനംവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നികുതി സ്വീകരിക്കാത്ത അവസ്ഥായാണുള്ളത്. വെണ്ണേക്കോട് കോളനി നിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തിരമായി ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍, സ്ഥലം എം.എല്‍.എ, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ഉടനടി പരിഹാരം കാണുമെന്ന് ഡയറക്ടര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കി. 24 കുടുംബങ്ങള്‍ക്ക് 2 ഏക്കര്‍ വീതം വനാവകാശ രേഖ നല്‍കാമെന്നാണ് വനംവകുപ്പിന്റെ നിലപാട്. എന്നാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട 177 ഏക്കര്‍ സ്ഥലത്ത് 63 വീടുകളിലായി 90 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അതിനാല്‍ മുഴുവന്‍ ഭൂമിയും ലഭിക്കണമെന്നും നികുതി സ്വീകരിക്കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago