HOME
DETAILS

പുത്തുമല ദുരന്തം: എട്ട് മരണം; കരളലിയിപ്പിച്ച് മുഹമ്മദ് മെഹ്തസിന്റെ മയ്യിത്ത്

  
backup
August 09 2019 | 14:08 PM

puthumala-8-death-flood-in-wayanad1234

 

മേപ്പാടി(വയനാട്): പുത്തുമലയെ നക്കിത്തുടച്ച് ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് വയനാട്. ദുരന്തത്തില്‍ വൈകിട്ട് വരെ നടന്ന തെരച്ചിലില്‍ ലഭിച്ചത് എട്ട് മൃതദേഹങ്ങള്‍. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഇനിയും എത്ര പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ വിവരമില്ല. മേഖലയില്‍ അതിശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പുത്തുമലയില്‍ കാന്റീന്‍ നടത്തിയിരുന്ന ഷൗക്കത്ത് മുനീറ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകന്‍ മുഹമ്മദ് മെഹ്തസ്, കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ നൗഷാദിന്റെ ഭാര്യ ഹാജിറ,തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി കാര്‍ത്തിക്(27), കാക്കൂത്ത് പറമ്പില്‍ ഖാലിദ്, ചോലശേരി അലവിയുടെ മകന്‍ ഇബ്രാഹിം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നൂറേക്കറോളം സ്ഥലം കിലോമീറ്റര്‍ നീളത്തില്‍ ഒലിച്ചുപോയി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി പച്ചക്കാടിലെ വീടുകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇവിടുത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതിനാല്‍ കൊടിയ ദുരന്തം ഒഴിവായി. 40ഓളം വീടുകളും എസ്‌റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ഒരു പാടിയും പൂര്‍ണമായും ഒലിച്ചുപോയി.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിനാണ് പുത്തുമല സാക്ഷിയായത്. മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. സൈന്യവും ദുരന്തനിവാരണ സേനയും വിഖായ വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് വന്‍ ശബ്ദത്തോടെ വലിയ മലപ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുന്നത്. താഴ്‌വാരത്തില്‍ താമസിക്കുന്നവരാണ് ദുരന്തത്തില്‍പെട്ടത്.

ഇവിടേക്കുള്ള വഴിയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലിനു സമാനമായി മണ്ണിടിഞ്ഞതോടെ പ്രദേശമാകെ ഒറ്റപ്പെട്ടു. ദിവസങ്ങളായി വൈദ്യുതി ബന്ധം നിലച്ചതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴികളും അടഞ്ഞിരുന്നു. ഏറെ വൈകിയാണ് പുറംലോകം വിവരം അറിയുന്നത്. എന്നാല്‍, റോഡില്‍ മണ്ണിടിഞ്ഞതോടെ ഇവിടേക്ക് എത്തിപ്പെടുന്നതും ദുഷ്‌കരമായി. മണ്ണി മാന്തി യന്ത്രത്തിന്റെ സഹായത്തോടെ മാറ്റുമ്പോഴും കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിയുന്നത് തുടര്‍ന്നു. ഇതോടെ വെള്ളിയാഴ്ച രാവിലെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാനായത്. വ്യാഴാഴ്ച രാത്രി നാട്ടുകാര്‍ 10 പേരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

[caption id="attachment_764397" align="aligncenter" width="630"] മുത്തുമലയില്‍ കാന്റീന്‍ നടത്തിയിരുന്ന ഷൗക്കത്ത് മുനീറ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകന്‍ മുഹമ്മദ് മെഹ്തസ മയ്യിത്ത്[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  13 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  13 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  13 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  13 days ago