പണംവച്ച് ചീട്ടുകളി നടത്തിയ ഒന്‍പതംഗ സംഘം പൊലിസ് പിടിയില്‍
വഴിക്കടവ്: മുണ്ടയില്‍ പണംവച്ച് ചൂതാട്ടം നടത്തിയ വന്‍ ചീട്ടുകളി സംഘം പൊലിസിന്റെ പിടിയിലായി. മുണ്ടയിലെ ഗംഗാ കാലിക്കറ്റ് ഹോട്ടലിലെ എ.സി മുറിയിലെ കളിയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിക്കടവ് എസ്.ഐയും സംഘവും പിടികൂടിയത്. പ്രതികളില്‍ നിന്നും 2,42,000 രൂപയും പിടിച്ചെടുത്തു. മങ്കട വെള്ളില ഉസ്മാന്, നാരോകാവ് പയ്യങ്കേരിയി ജിന്സന്, ഇവരിഎടത്തനാട്ടുകര പടിഞ്ഞാറേതില്‍ സുബൈര്‍, പാണ്ടിക്കാട് ചെമ്പ്രശ്ശേരി കെവിഡന് ഫൈസല്‍, എടത്താട്ടുകര തൂമ്പത്ത് അക്ബര്‍ അലി, പാണ്ടിക്കാട് വള്ളുവങ്ങാട് മാഞ്ചേരി മുഹമ്മദ്, നാരോകാവ് തണ്ടുപാറ ഫാരിസ്, പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപറമ്പ് തോരന്‍ സുനീര്‍, നാരോകവ് തൊണ്ടിയില്‍ മുഹമ്മദ് അനീഷ് എന്നിവരെയാണ് വഴിക്കടവ് എസ്.ഐ എം. അഭിലാഷും സംഘവും പിടികൂടിയത്. എസ്.സി.പി.ഒമാരയാ സതീഷ്കുമാര്‍, തോമസ്, അന്‍വര്‍സാദത്ത്, സി.പി.ഒമാരായ എന്‍.പി സുനില്‍, രതീഷ്, സൂര്യകുമാര്‍, വല്‍സകുമാര്‍, അബ്ദുല്‍ സലീം, ജയേഷ്, മുജീബ് റഹ്മാന് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."