തമ്പുകളുടെ നഗരി സര്‍വ്വ സജ്ജം, ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സര്‍വ്വ സജ്ജം
മക്ക: ഹജ്ജിനെത്തിയ ഹാജിമാര്‍ ഇനി കഴിച്ചു കൂട്ടുക മിനാ താഴ് വാരത്തെ പ്രത്യേക സജ്ജമാക്കിയ ടെന്റുകളില്‍. ഈ വര്‍ഷം ഹജ്ജിനെത്തുന്ന ഇരുപതു ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകരെ ഉള്‍കൊള്ളുന്ന സംവിധാനമാണ് മിനായില്‍ ടെന്റുകളില്‍ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് സമയത്ത് മാത്രം ഉണരുന്ന മിനാ താഴ്വാരം ഇനി മുതല്‍ ഹാജിമാര്‍ പോകുന്നത് വരെയുള്ള ഒരാഴ്ച്ച സമയം സദാ പ്രാര്‍ത്ഥനാ മുഖരിതമായിരിക്കും. നിശ്ചിത അതിര്‍ത്തി ഉള്‍കൊള്ളുന്ന കേന്ദ്രമാണ് മിനയെന്നതിനാല്‍ വലിപ്പം കൂട്ടുന്നതിന് പരിമിതികള്‍ ഉണ്ടെകിലും കൂടുതല്‍ ഹാജിമാരെ ഉള്‍ക്കൊള്ളാനായി ചരിത്രത്തിലാദ്യമായി ഏതാനും ബഹു നില കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഹാജിമാരെ ഉള്‍കൊള്ളിക്കുന്നതിനായി വികസനത്തിന്റെ ഭാഗമായി ശര്‍ഖ് റബ്വ മലഞ്ചരിവുകള്‍ നിരപ്പാക്കി വികസനം നടത്തുകയും ചെയ്തിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ടെന്റ് നഗരിയാണ് മക്കയിലെ മിനാ താഴ്വാരം. ഇരുപതു ലക്ഷത്തി അയ്യായിരം സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് ടെന്റുകള്‍ സംവിധാനിച്ചിരിക്കുന്നത്. ഉന്നത നിലവാരത്തില്‍ ഹാജിമാര്‍ക്ക് കൂടുതല്‍ സുരക്ഷാ നല്‍കി ഗ്‌ളാസ്സും ടെഫ്‌ലോണ്‍ മെറ്റിരിയലുകളും ഉപയോഗിച്ചാണ് നിര്‍മ്മാണം. കനത്ത ചൂടും തീപിടുത്തത്തിനു സാധ്യതയില്ലാത്ത തരത്തിലും വിഷവാതകം പുറം തള്ളാത്ത നിലയിലുള്ളതാണ് ഇതിന്റെ നിര്‍മ്മാണം. ഇസ്‌ലാമിക കലാ രൂപത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഇത്തരത്തിലുള്ള ഒരു ലക്ഷം തമ്പുകള്‍ ഇവിടെയുണ്ടെകിലും വായു സഞ്ചാരവും സുരക്ഷക്കും ഒരു കുറവും വരുത്തിയിട്ടില്ല.
ഇത്രയും വിശാലമായ സ്ഥലത്തു നിര്‍മ്മിച്ച തമ്പുക്കള്‍ക്ക് നടുവിലൂടെ ഗതാഗത സംവിധാനത്തിനുള്ള വിശാലമായ റോഡുകളുംമശാഇര്‍ മെട്രോ സ്റ്റേഷനുകളും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ടോയിലെറ്റുകളും കുടിവെള്ളത്തിനുള്ള സജ്ജീകരണങ്ങളും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മിനാ തീപിടുത ദുരന്തത്തെ തുടര്‍ന്ന് തീ പിടുത്തം ഏല്‍ക്കാത്ത രീതിയിലാണ് നിര്‍മ്മാണം. ശക്തമായ കാറ്റിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന നിലക്കാണ് നിര്‍മ്മാണം. 8 മീറ്റര്‍ വീതിയും നീളവുമുള്ള ടെന്റിനുകളാണ് കൂടുതലെങ്കിലും 6 മീറ്റര്‍ വീതിയും എട്ടു മീറ്റര്‍ നീളവുമുള്ളതും 12 മീറ്റര്‍ വീതിയും 12 മീറ്റര്‍ നീളവുമുള്ളതുമായ ടെന്റുകളും ഇവിടെയുണ്ട്. തീപിടുത്തമുണ്ടായാല്‍ അതിന്റെ പ്രതിരോധിക്കാനുള്ള ബൃഹത്തായ സജ്ജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇതിനായി മിന മലയുടെ മുകളില്‍ വെള്ളം സംഭരിക്കുന്ന പ്രത്യേക ടാങ്കുകള്‍ വരെ നിര്‍മിച്ചിട്ടുണ്ട്. 250 മില്ലിമീറ്റര്‍മുതല്‍ 700 മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള 100 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകളാണ് തീയണക്കാനുള്ള വെള്ളം കൊണ്ടുപോകാന്‍ സംവിധാനിച്ചിരിക്കുന്നത്. ഇതിനു പുറമെ ഓരോ നൂറു മീറ്റര്‍ നീളത്തിലും മുപ്പതു മീറ്റര്‍ നീളത്തിലുള്ള ഹോസുകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സിന്റെ സഹായം പൂര്‍ണ്ണമായും എത്തുന്നത് വരെ ഉപയോഗിക്കാനാണിത്. അനിയന്ത്രിതമായി ടെന്റിനകത്തെ ചൂട് കൂടിയാല്‍ വെള്ളം സ്‌പ്രേ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 200,000ക്യൂബിക് മീറ്റര്‍ സംഭരണി ശേഷിയുടേതാണ് ടാങ്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."