ഹജ്ജിനിടെ ആശുപത്രികളിലെത്തുന്നവരെ തിരിച്ചറിയാന്‍ പ്രത്യക ഉപകരണം
മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ ആശുപത്രിയിലെത്തുന്ന തീര്‍ത്ഥാടകരെ തിരിച്ചറിയാനുള്ള പ്രത്ത്യേക ഉപകരണം അധിര്‍കൃതര്‍ക്ക് ഏറെ സഹായകരമാകും. ബോധരഹിതരാകുന്ന തീര്‍ഥാടകരെയും തിരിച്ചറിയാത്ത മൃതദേഹങ്ങളും വിരലടയാള പരിശോധനയിലൂടെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന പ്രത്യേക ഉപകരണമാണ് അധികൃതര്‍ ഉപയോഗിക്കുന്നത്.
ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ബനാന്‍ എന്ന് പേരിട്ട ഉപകരണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍പെട്ട അഞ്ചു ഉപകരണങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നതില്‍ ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്ക് മന്ത്രാലയം പരിശീലനം നല്‍കിയിട്ടുണ്ട്.
തീര്‍ഥാടകരുടെ വിരലടയാളങ്ങള്‍ എടുക്കുന്നതോടെ ഡാറ്റാ ബേസിലുള്ള തീര്‍ഥാടകരുടെ ഫോട്ടോകളും പേരുവിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളും പ്രദര്‍ശിപ്പിക്കും. ആശുപത്രികളിലെ കംപ്യൂട്ടര്‍ സെക്ഷനുകളില്‍നിന്ന് ഇവയുടെ പ്രിന്റൗട്ടുകള്‍ എടുക്കുന്നതിനും സാധിക്കും. ബനാന്‍ ഉപകരണം വഴി ശേഖരിക്കുന്ന വിരലടയാളങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡാറ്റാ ബേസില്‍ ഇല്ലാത്ത പക്ഷം അവ ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കുകയും ചെയ്യാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."