കുതിരപ്പുഴയിലേക്ക് മാലിന്യമൊഴുക്കുന്നു
നിലമ്പൂര്‍: കനോലി ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം കുതിരപ്പുഴയുടെ തീരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തള്ളുന്ന അറവ് മാംസാവശിഷ്ടങ്ങള്‍ കുതിരപ്പുഴയിലേക്ക് ഒഴുകുന്നു. വര്‍ഷങ്ങളായി മുക്കം, താമരശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള അറവ് മാലിന്യങ്ങളാണ് ദിനംപ്രതി ലോഡ് കണക്കിന് ഇവിടെ കൊണ്ടു വന്ന് തള്ളുന്നത്.
മമ്പാട് സ്വദേശിയാണ് ഇവ കരാറെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് ദുരൂഹതയുയര്‍ത്തുകയാണ്. വനത്തിനകത്ത് കൂടിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വഴി ഒരുക്കിയിരിക്കുന്നത്. നേരത്തെ മാലിന്യം കടത്തുന്നതിനിടെ രണ്ട് വാഹനങ്ങള്‍ വനംവകുപ്പ് പിടിച്ചിരുന്നു. എന്നാല്‍ ചെറിയ പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തു. പുലര്‍ച്ചേ ഒരു മണിക്കും മൂന്നു മണിക്കും ഇടയിലാണ് നാലു പെട്ടി ജീപ്പുകളിലായി ലോഡ് വരുന്നത്. ഒരു ദിവസം ഭൂവുടമക്ക് 16,000 രൂപ വരെ ലഭിക്കുന്നുണ്ട്. മാലിന്യവുമായി എത്തുന്നവര്‍ക്ക് ഒരു കിലോക്ക് ആറു രൂപ വീതവും ലഭിക്കും.
ലാഭം മോഹിച്ചാണ് ഇവര്‍ ഇതില്‍ നിന്നും പിന്‍മാറാന്‍ മടിക്കുന്നത്. വടപുറം മൂന്നാം വാര്‍ഡില്‍ തന്നെ കുതിരപ്പുഴയെ ആശ്രയിച്ച് മൂന്ന് കുടിവെള്ള പദ്ധതികളാണുള്ളത്. കൂടാതെ വള്ളികെട്ട് പ്രദേശത്ത് ദുര്‍ഗന്ധംം കാരണം നാട്ടകാര്‍ക്ക് ദുരിതവും ഏറിയിരിക്കുകയാണ്.
വാര്‍ഡ് മെമ്പര്‍ വി.ടി നാസറിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലേക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."