HOME
DETAILS
MAL
ജില്ലയ്ക്ക് നൂറുമേനി വിജയം
backup
June 03 2017 | 21:06 PM
മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ല നൂറുമേനി വിജയം കൊയ്തു. ഇന്നലെ ഫലംപ്രഖ്യാപിച്ച സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിലാണ് ജില്ലയിലെ മലപ്പുറം, സെന്‍ട്രല്‍ സഹോദയയുടെ കീഴിലുള്ളഎല്ലാ സ്‌കൂളുക ളിലെയും മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു നൂറുശതമാനത്തിനര്‍ഹമായത്. 1925 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയതില്‍ 608 പേര്‍ക്ക് എ വണ്‍ ലഭിച്ചതായി മലപ്പുറം സഹോദയയും പരീക്ഷയെഴുതിയ 2,730 വിദ്യാര്‍ഥികളില്‍ 930 പേര്‍ എ വണ്‍ നേടിയതായി മലപ്പുറം സെന്‍ട്രല്‍ സഹോദയയും അറിയിച്ചു. മലപ്പുറം സവോദയക്കു കീഴിലുള്ള വിജയികളെ ജൂണ്‍ ആദ്യ വാരത്തില്‍ മലപ്പുറത്ത് വെച്ച് ആദരിക്കും. സെന്‍ട്രല്‍ സഹോദയ ജില്ലാ ടോപ്പേഴ്‌സ് മീറ്റ് 17ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."