'ജുഡീഷ്യറികള്‍ ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കണം'
മലപ്പുറം : ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുവാനും പരിരക്ഷിക്കുവാനും ജുഡീഷ്യറികള്‍ തയാറാകണമെന്ന് ലോയേഴ്സ് ഫോറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സമീപകാലങ്ങളില്‍ പുറത്തുവന്ന ചില വിധിന്യായങ്ങള്‍ മതേതര ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടവരുത്തിയിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
സമൂഹം വൈകാരികമായി കാണുന്ന വിഷയങ്ങളില്‍ വിധി പറയുമ്പോള്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കോടതി വിധികള്‍ക്കെതിരേ വൈകാരിക പ്രകടനങ്ങള്‍ക്കു പകരം നിയമപരമായ പരിഹാര മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും അത്തരം നിയമപോരാട്ടങ്ങള്‍ക്ക് കേരള ലോയേഴ്സ് ഫോറം എല്ലാവിധ പിന്തുണയും സഹായവും നല്‍കും. ജില്ലാ പ്രസിഡന്റ് അഡ്വ. പി.വി മനാഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. അബൂസിദ്ദീഖ്, ട്രഷറര്‍ അഡ്വ. എം.പി ഹുസൈന്, എം.പി ഗോപി, റെജീന, ശിഹാബ് പൊന്മള, വി.ഐ.എം അഷ്റഫ്, സലാം കൊളക്കണ്ടി, അയ്യൂബ് അരീക്കത്ത്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഹഫീഫ് പറവത്ത്, റിനീഷ, നാസര്‍ പാറക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."