ജില്ലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പുറത്തു കൊണ്ടുവരണം: എസ്.വൈ.എസ്
മലപ്പുറം: സമുദായ സൗഹാര്‍ദത്തിനും മതമൈത്രിക്കും രാജ്യത്തിന് തന്നെ മാതൃകയായ ജില്ലയില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും കോപ്പ് കൂട്ടുന്ന ക്ഷുദ്രശക്തികളെ കരുതിയിരിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പല ഭാഗങ്ങളിലായി നടന്ന വര്‍ഗീയകലാപങ്ങളില്‍ അയ്യായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ബാബരി ധ്വംസനനാന്തര കലുഷിത സാഹചര്യത്തില്‍ പോലും മത സാഹോദര്യവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ച ജില്ലയില്‍ 1993-ന് ശേഷം കലാപാഗ്നിക്ക് തിരികൊളുത്താനുള്ള കുത്സിത ശ്രമങ്ങള്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത് പ്രബുദ്ധസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ശോഭയാത്രക്ക് നേരെ ബോംബെറിഞ്ഞ് കുരുന്ന് മക്കളെ പോലും ബലിയാടാക്കി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആസൂത്രിതമായി നീക്കം നടത്തുകയും ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തത് മറക്കാറായിട്ടില്ല. അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ അഗ്നിക്കിരയാക്കിയ ഹീനകൃത്യം ഇനിയും ഇപ്പോഴും തെളിയിക്കപ്പെടാതെ കിടക്കുകയാണ്. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ഇരുട്ടിന്റെ മറവില്‍ അതിക്രമിച്ച് കടന്ന് പ്രതിഷ്ഠകള്‍ പോലും തകര്‍ക്കപ്പെട്ടതിലെ പ്രതിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് വാണിയവമ്പലം ശ്രീ ബാണാപുരം ക്ഷേത്രത്തിലെ അതിക്രമത്തിന് പിന്നിലും ഇദ്ദേഹമാണെന്ന് സമ്മതിച്ചതായാണ് വാര്‍ത്തകളില്‍ കാണാനാകുന്നത്.
ജില്ലയുടെ സമാധാനജീവിതം നഷ്ടപ്പെടുത്തുന്ന നികൃഷ്ട നീക്കങ്ങള്‍ നടത്തുന്നവരെയെല്ലാം പുറത്ത് കൊണ്ടുവരാനുള്ള നിഷ്പക്ഷവും നീതിയുക്തവുമായ സമഗ്ര അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട പൊലിസ് മേധാവികള്‍ ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ഓര്‍മപ്പെടുത്തി. വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സി.എച്ച് ത്വയ്യിബ് ഫൈസി, സി അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്്‌ലിയാര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."