ചേളാരി ഐ.ഒ.സി പ്ലാന്റ്: 22ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും
തേഞ്ഞിപ്പലം: ഐ.ഒ.സിയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി 22ന് മലപ്പുറത്ത് യോഗം വിളിച്ച് ചേര്‍ക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. പാണമ്പ്രയിലെ ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ജനങ്ങളെ ആശങ്കപ്പെടുത്തിയ സംഭവ വികാസങ്ങളും ഐ.ഒ.സിക്കെതിരെ നിലനില്‍ക്കുന്ന സമരസാഹചര്യവും യോഗത്തില്‍ ചര്‍ച്ചക്ക് വരും.
600ല്‍നിന്ന് 1800 മെട്രിക് ടണ്‍ ഗ്യാസ് സംഭരണ കപ്പാസിറ്റി വര്‍ധിപ്പിച്ചതില്‍ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക യോഗത്തില്‍ ചര്‍ച്ചക്ക് വരും. ജനവാസ മേഖലയില്‍ നിന്ന് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നത് തന്നെയാണ് ജനങ്ങള്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.
സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന് വേണ്ട അനുമതി സംബന്ധിച്ച രേഖകള്‍ ഐ.ഒ.സി അധികൃതര്‍ യോഗത്തില്‍ ബോധ്യപ്പെടുത്തണം. കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും ചര്‍ച്ചയില്‍ മാനേജര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."