മോദിഭരണത്തില്‍ നേട്ടം വിദേശത്തെ കൃഷിക്കാര്‍ക്ക്: ജയറാം രമേശ്
കൊച്ചി: നരേന്ദ്രമോദിയുടെ ഭരണംകൊണ്ട് നേട്ടമുള്ളത് ആസ്‌ത്രേലിയയിലെയും കാനഡയിലെയും കൃഷിക്കാര്‍ക്കെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ആറു ദശലക്ഷം ടണ്‍ ഗോതമ്പാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
രാജ്യത്തെ കൃഷിക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാര്‍ഷിക വിളകളുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രം തയാറായിട്ടില്ല. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മൂന്നുവര്‍ഷം കഴിഞ്ഞിട്ടാണ് റബര്‍ ബോര്‍ഡിന് ചെയര്‍മാനെ നിയമിച്ചിരിക്കുന്നത്.
വ്യവസായ വളര്‍ച്ച കൂടുന്നില്ല. പ്രതിവര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2016ല്‍ രണ്ടുലക്ഷം പേര്‍ക്കുപോലും ജോലി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജി.ഡി.പി വളര്‍ച്ച ആറുശതമാനം മാത്രമാണ്. നോട്ട് അസാധുവാക്കി ഏഴു മാസമായിട്ടും എത്രപണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
അറവ് നിയന്ത്രണ നിയമം മൃഗക്ഷേമം ലക്ഷ്യമിട്ടല്ല. അതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എ.ഐ.സി.സി വക്താവ് പി.സി ചാക്കോ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബെഹനാന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."