മുല്ലപ്പെരിയാര്‍ 125 അടിയിലേക്ക് ഒരു ദിവസംകൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് ഏഴ് അടിയിലധികം
തൊടുപുഴ: അതിശക്തമായ മഴയെ തുടര്‍ന്ന് ഒരു ദിവസംകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചത് ഏഴ് അടിയിലധികം. ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 123.2 അടിയാണ് ജലനിരപ്പെങ്കിലും അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ ഇന്ന് പുലര്‍ച്ചയോടെ ജലനിരപ്പ് 125 അടി കടക്കുമെന്നാണ് തമിഴ്‌നാട് ജലസേചന വകുപ്പ് വിലയിരുത്തുന്നത്. സെക്കന്‍ഡില്‍ 1,100 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുമ്പോള്‍ അതിന്റെ 16 ഇരട്ടി ജലമാണ് സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്. വ്യാഴാഴ്ച റെക്കോര്‍ഡ് മഴയാണ് ഇവിടെ പെയ്തത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 200. 6 മില്ലീമീറ്ററും തേക്കടിയില്‍ 235 മില്ലീമീറ്റര്‍ മഴയും പെയ്തു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 16,321 ഘനയടിയാണ്.
മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. 71 അടി ശേഷിയുള്ള വൈഗയില്‍ ജലനിരപ്പ് 31.92 അടിയായി ഉയര്‍ന്നു. 411 ഘന അടി ജലമാണ് വൈഗയിലേക്ക് ഒഴുകി എത്തുന്നത്. 21 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന സാഹചര്യമുള്ളതിനാല്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതാധികാര സമിതി, ഉപസമിതി അംഗങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."