ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാര്, കീര്‍ത്തി സുരേഷ് നടി ജോജുവിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം അന്തരിച്ച എം.ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകന്‍ സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം
ന്യൂഡല്‍ഹി: 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കീര്‍ത്തി സുരേഷിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മലയാളിയായ കീര്‍ത്തിക്ക് പുരസ്കാരം ലഭിച്ചത്. ആയുഷ്മാന്‍ ഖുറാനയും (അന്ധാധുന്‍) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാര്. സക്കരിയ സംവിധാനം ചെയ്ത മലപ്പുറത്തിന്റെ നന്മയുടെ കഥ പറയുന്ന സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു.
അന്തരിച്ച എം.ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന സിനിമയിലെ ദൃശ്യമികവാണ് എം.ജെ രാധാകൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു. മികച്ച സിനിമാ പുസ്തകത്തിന് എസ്. ജയചന്ദ്രന് നായരുടെ 'മനോ പ്രാര്‍ഥന പോലെയും' സിനിമാ ക്രിട്ടിക് പുരസ്കാരത്തിന് ബ്ലേസ് ജോണിയും അര്‍ഹരായി. ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകന് ആദിത്യ ധറാണ് മികച്ച സംവിധായകന്. അര്‍ജിത് സിങ് ആണ് മികച്ച ഗായകന്. ഗായികയ്ക്കുള്ള പുരസ്കാരത്തിന് ബിന്ദു മാലിനി അര്‍ഹയായി.
മികച്ച തെലുങ്ക് ചിത്രം- മഹാനടി. മികച്ച ഹിന്ദി ചിത്രം- അന്ധാധുന്‍. മികച്ച ആക്ഷന്‍, സ്പെഷല്‍ എഫക്ട്സ്- കെ.ജി.എഫ്, മികച്ച സംഗീത സംവിധായകന്-സഞ്ജയ് ലീല ബന്‍സാലി (പത്മാവത്), നൃത്തസംവിധാനം: ഗുമര് (പത്മാവത്), മികച്ച സഹനടന്‍- ആനന്ദ് കിര്‍കിരെ (പുബാക്ക്) , മികച്ച സഹനടി- സുലേഖ (ബദായി ഹൊ). ബദായി ഹൊയാണ് മികച്ച ജനപ്രിയ ചിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."