പ്രവാചക നഗരിയില്‍ ഇഫ്താറൊരുക്കി മലയാളി വനിതകളും
ജിദ്ദ: ആതിഥേയത്തിന് പേരുകേട്ട പ്രവാചക നഗരിയില്‍ നോമ്പ് തുറപ്പിക്കാനുള്ള മത്സരത്തിലാണ് സ്വദേശികളും വിദേശികളും. റമദാന്‍ ഒന്നുമുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിനായ ഉംറ തീര്‍ഥാടകര്‍ക്ക് ആതിഥ്യം അരുളുകയാണ് വിവിധ സംഘടനകളും വ്യക്തികളും.
മസ്ജിദുന്നബവിയുടെ മുറ്റത്ത് വനിതകള്‍ക്ക് ഇഫ്താറൊരുക്കി കെ.എം. സി.സിയുടെ വനിതാവിഭാഗവും ശ്രദ്ധേയമായി. അഞ്ചുവര്‍ഷം മുന്‍പ് സ്ത്രീകള്‍ക്കായുള്ള പ്രവാചകപള്ളിയുടെ 26ാം ഗേറ്റിനടുത്ത് അറബ് രീതിയിലുള്ള ഭക്ഷണത്തോടൊപ്പം കേരളീയ വിഭവങ്ങളും ഒരുക്കിയാണ് അതിഥികളെ സല്‍കരിക്കുന്നത്.
മദീനയിലെത്തുന്ന മലയാളി ഉംറ തീര്‍ഥാടകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകളും പ്രവാസി വനിതകളും ഉള്‍പ്പെടെ ദിവസവും 150 ഓളം പേര്‍ ഇവിടെ അഥിതികളായി എത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."