HOME
DETAILS
MAL
അടിയന്തര സഹായമായി 22.5 കോടി അനുവദിച്ചു
backup
August 09 2019 | 20:08 PM
തിരുവനന്തപുരം: കനത്ത മഴ ദുരന്തംവിതച്ച ജില്ലകള്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു.
വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടുകോടി രൂപയും വീതമാണ് അനുവദിച്ചിരിക്കുന്നത്. അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."