കാലാവസ്ഥാ സംരക്ഷണത്തില്‍ ഇന്ത്യയും ഫ്രാന്‍സും ഒന്നിക്കുമെന്ന് പ്രധാനമന്ത്രി
പാരിസ്: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഇന്ത്യയും ഫ്രാന്‍സും ഒന്നിച്ചു പ്രവര്‍ത്തിക്കുനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യക്തമാക്കി. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യു.എസ് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് പാരിസില്‍ ഒരു വിദേശനേതാവ് ഇക്കാര്യത്തില്‍ പ്രസ്താവന നടത്തുന്നതെന്ന പ്രത്യേകതയും മോദിയുടെ പ്രസ്താവനക്കുണ്ട്. മാക്രോണ്‍-മോദി ആദ്യകൂടിക്കാഴ്ചയിലാണ് നിര്‍ണായക പ്രഖ്യാപനം.
ഭൂമിയെ സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാരിസ് ഉടമ്പടി ലോകത്തിന്റെ ആവശ്യമാണെന്നും പുതിയ തലമുറയ്ക്ക് ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മോദി പറഞ്ഞു. കാലാവസ്ഥാ സംരക്ഷണത്തിന് പാരിസിനൊപ്പവും അതിനു മേലെയും ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതാപനത്തിനെതിരേ പോരാടാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
നമ്മുടെ ഗ്രഹം വീണ്ടും മഹത്തരമാക്കാം എന്നാണ് മാക്രോണ്‍ ട്വീറ്റ് ചെയ്തത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ മഹത്തരമാക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഉടമ്പടിയില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ പാരിസിലെ പ്രസ്താവനയിലും മോദി ട്രംപിനും അമേരിക്കക്കും എതിരേ വാക്കുകള്‍ ഉപയോഗിക്കാതെയാണ് ട്രംപിന്റെ പിന്മാറ്റത്തെ എതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."