കെജ്രിവാളിന്റെ 'ഗോവ ടൂര്‍'; ചെലവ് 500 രൂപ മാത്രം!
ഗോവ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രണ്ടു സന്ദര്‍ശനങ്ങള്‍ക്കു ഗോവന്‍ സര്‍ക്കാരിനു ചെലവായത് വെറും അഞ്ഞൂറു രൂപ. ഇതാകട്ടെ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുമ്പോള്‍ നല്കിയ ബൊക്കയ്ക്കു വേണ്ടിയും. ഇന്നലെ നിയമസഭയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
സന്ദര്‍ശനത്തിനിടെ കെജ്രിവാളിനു താമസിക്കാനായി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും വാഹനങ്ങളും നല്‍കിയിരുന്നെങ്കിലും അദ്ദേഹം അതുപയോഗിച്ചില്ല. വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കവേ നല്കിയ ബൊക്കയ്ക്കു മാത്രമാണ് അഞ്ഞൂറു രൂപ സര്‍ക്കാരിനു ചെലവായതെന്നും സംസ്ഥാന മന്ത്രി ദിലീപ് പെരുലേക്കര് നിയമസഭയെ അറിയിച്ചു. ഗോവ വികാസ് പാര്‍ട്ടി എം.എല്‍.എ ഫ്രാന്‍സിസ്കോ മിക്കി പച്ചാവോയാണ് ഇതുസബന്ധിച്ച ചോദ്യം സഭയില്‍ ഉന്നയിച്ചത്. മെയ് 22, ജൂണ്‍ 28 തിയതികളിലാണ് കെജ്രിവാള് ഗോവയില്‍ സന്ദര്‍ശനം നടത്തിയത്. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."