വിശ്വാസപരമായ കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം: ആലിക്കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട്: വിശ്വാസപരമായ കാര്യങ്ങള്‍ മതനിയമങ്ങള്‍ അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്നും അക്കാര്യം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ശരീഅത്ത് സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമീപകാലത്തായി നടപ്പിലാക്കപ്പെട്ട ചില നിയമങ്ങള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.
പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠന വിഷയത്തില്‍ പോലും തടസം സൃഷ്ടിക്കുന്ന സാഹചര്യമാണ് ജെ.ജെ ആക്ടിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന ചര്‍ച്ച വന്നപ്പോള്‍ തന്നെ മതകാര്യങ്ങള്‍ വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് നാം സ്വീകരിച്ചത്.
മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും അതുപോലെ സ്ത്രീകള്‍ക്ക് പള്ളിയിലെ നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമുള്ള വാദം ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയായി ചിലര്‍ ഉന്നയിക്കുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."