വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയത് പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി
.
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താനിരുന്ന പ്രവാസികള്‍ ദുരിതത്തിലായി.
ശക്തമായ മഴയെ തുടര്‍ന്ന് വിമാത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതോടെ അന്താരാഷ്ട്ര സര്‍വിസുകള്‍ ഉള്‍പ്പടെ പെട്ടെന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ വിമാനത്താവളം പ്രവര്‍ത്തസജ്ജമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച്് റണ്‍വേയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പുറക്കേക്കുവിടാന്‍ സംവിധാനം ചെയ്തുവെങ്കിലും മഴശക്തിപ്രാപിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധ്യമല്ലാതായി. ഇതിനേതുടര്‍ന്നാണ് സിയാല്‍ അധികൃതര്‍ ഞായറാഴ്ചവരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ നിന്നുള്ള 176 അന്താരാഷ്ട്ര സര്‍വിസുകളും 300 അഭ്യന്തരസര്‍വിസുകളുമാണ് ഇന്നലെ റദ്ദാക്കിയത്. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട 88 അന്താരാഷ്ട്ര സര്‍വിസുകളും 150 അഭ്യന്തരസര്‍വിസുമാണ് ഉള്ളത്. ഇതില്‍ എയര്‍ ഇന്ത്യയുടെ ചില സര്‍വിസുകള്‍ മാത്രമാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. ഞായറാഴ്ച വരെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ 500 ലധികം അന്താരാഷ്ട്രസര്‍വിസുകളാണ് റദ്ദാക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ എത്തേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കിയതോടെ പലരും നാട്ടില്‍ പെരുന്നാള്‍ കൂടാമെന്ന ആഗ്രഹം ഉപേക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കൊച്ചി നാവികസേന വിമാനത്താവളം അഭ്യന്തരയാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി നാവികസേന പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീധര്‍ വാര്യര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."