ഫിന്‍ലന്റില്‍ നോമ്പിന്റെ ദൈര്‍ഘ്യം 23 മണിക്കൂര്‍
ലണ്ടന്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പ് എവിടെയെന്നു ചോദിച്ചാല്‍ അത് ഫിന്‍ലന്റിലാണ്. സ്വീഡനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ യൂറോപ്യന്‍ രാജ്യമാണ് ഫില്ലന്റ്. ഫിന്‍ലന്റിലെ ലാപ് ലാന്‍ഡ് പ്രവിശ്യയില്‍ ഏകദേശം 23 മണിക്കൂറും അഞ്ചു മിനിറ്റുമാണ് നോമ്പിന്റെ ദൈര്‍ഘ്യം. ഇവിടുത്തെ സൂര്യ ഉദയാസ്തമയം വെറും അന്‍പത്തഞ്ചു മിനിറ്റാണെന്നതാണ് ഇതിനു കാരണം. എന്നാല്‍ ഇവിടുത്തെ മുസ്ലിംകള് തൊട്ടടുത്തുള്ള മുസ്ലിം രാജ്യമായ തുര്‍ക്കിയെ അവലംബിച്ചാണ് നോമ്പ് സമയം ക്രമീകരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഏറ്റവും കുറവ് ദൈര്‍ഘ്യം അനുഭവപ്പെടുന്നത് അര്‍ജന്റീനയിലാണ്. ഇവിടെ ഒക്കായ പ്രവിശ്യയിലെ മുസ്ലിംകള്ക്ക് നോമ്പെടുക്കേണ്ടത് 9 മണിക്കൂറില്‍ താഴെയാണ്. നോര്‍വേയില്‍ 19 മണിക്കൂറും ബ്രിട്ടനില്‍ 18 മണിക്കൂറും കാനഡയില്‍ 17 മണിക്കൂറുമാണ് നോമ്പിന്റെ ദൈര്‍ഘ്യം. സിഡ്നി, ആസ്ത്രേലിയ തുടങ്ങി ഭൂമിയുടെ ദക്ഷിണ ഭാഗങ്ങളില്‍ ഏകദേശം 11 മണിക്കൂറും 35 മിനിറ്റുമാണ് ദൈര്‍ഘ്യം.
പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള നോമ്പ് ഇറാനിലാണ്. 16മണിക്കൂര്‍. 14 മണിക്കൂറുള്ള യമനിലാണ് ഏറ്റവും കുറവ് സമയം. സഊദി, ബഹ്റൈന്‍, യു.എ.ഇ , ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ ഏകദേശം 13 -17 മണിക്കൂര്‍ വരെയാണ്. ഇന്ത്യ, പാകിസ്ഥാന് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഏകദേശം 15 മണിക്കൂറോളമാണ് നോമ്പ് സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."