ദുരിതബാധിതരുടെ കിറ്റുകള്‍ അടിച്ചുമാറ്റി; നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുടുങ്ങി
ആലപ്പുഴ: പ്രളയബാധിതര്‍ക്കായി നഗരസഭാ ടൗണ്‍ഹാളിന്റെ മുറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഇടത് കൗണ്‍സിലര്‍മാര്‍ പൂട്ട് പൊളിച്ച് അടിച്ചുമാറ്റി. സംഭവം വിവാദമായതോടെ തിരികെയെത്തിക്കാമെന്ന് പറഞ്ഞ് തലയൂരി. നഗരസഭയുടെ വടക്കെ അതിര്‍ത്തി പ്രദേശത്തെ അംഗവും പട്ടണത്തിലെയും തെക്കെ അതിര്‍ത്തിയിലെ അധ്യാപികയും ഉള്‍പ്പെട്ട വനിതാംഗങ്ങളുമാണ് സാധാനങ്ങള്‍ അടിച്ചുമാറ്റിയത്. ഇക്കാര്യം ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ അറിഞ്ഞതോടെ സംഭവം വിവാദമായി.
ഇതറിഞ്ഞെത്തിയ മുന്‍സിപ്പല്‍ സെക്രട്ടറി കൊണ്ടുപോയ സാധനങ്ങള്‍ എത്രയും വേഗം സ്ഥലത്തെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സാധനങ്ങള്‍ നാളെ എത്തിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞെങ്കിലും സെക്രട്ടറി വഴങ്ങിയില്ല. എന്നാല്‍ സി.പി.എം പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ സെക്രട്ടറി വഴങ്ങുകയായിരുന്നു. മോഷണ മുതല്‍ നാളെ എത്തിക്കാമെന്ന് പറഞ്ഞതോടെ സെക്രട്ടറി അടങ്ങിയെങ്കിലും ഇതിനെതിരേ കൗണ്‍സിലര്‍മാര്‍ക്കെതിരേ പ്രതിഷേധം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."