പെരുമ്പളം കായലില്‍ ജലശയന നിരാഹാര സമരം
പൂച്ചാക്കല്‍: ശാസ്താങ്കല്‍ ബോട്ട് ജെട്ടിയുടെയും കോടാലി ചിറ റോഡിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കമെന്ന് ആവശ്യപ്പെട്ട് പെരുമ്പളം ജനകീയ സമരസമതി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നലെ വേറിട്ടൊരു സമരമായി മാറി. വേമ്പനാട്ടു കായലിന് നടുവില്‍ ജലശയന നിരാഹാര സമരമായിരുന്നു ഇന്നലെ നടന്നത്. കായലില്‍ പൊങ്ങി കിടക്കുന്നതിന് പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിലായിരുന്നു സമരം. വേലിയേറ്റ വേലിയിറക്കത്തില്‍ ഒഴുകി പോകാതിരിക്കാന്‍ നങ്കൂരവും ഘടിപ്പിച്ചു.
പെരുമ്പളം ദീപിലെ ശാസ്താങ്കല്‍ ബോട്ട് ജെട്ടിയുടെയും കോടാലി ചിറ റോഡിന്റെയും നിര്‍മാണം ഉടനാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 23ന് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 21-ാം ദിവസമായിരുന്നു ഇന്നലെ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും അധികാരികളുടെ അവഗണയില്‍ പ്രതിഷേധിച്ചും ധീവര യുവജനസഭയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി പാറയില്‍ പ്രേംജിയാണ് വേമ്പനാട്ടു കായലില്‍ ജലശയന നിരാഹാര സമരം നടത്തിയത്. രാവിലെ പത്ത് മണിക്ക് ചലചിത്ര താരം അര്‍ജുന്‍ ഇന്നലെ നടന്ന ജലശയന സമരം ഉദ്ഘാടനം ചെയ്തു.
സമരപന്തലില്‍ നടന്ന സമ്മേളനത്തില്‍ ധീവരസഭ മുന്‍ പ്രസിഡന്റ് സന്തോഷ് കോട്ടയം അധ്യക്ഷനായി. ബി.ജെ.പി നേതാവ് അജയകുമാര്‍, സമരസമിതി നേതാക്കളായ പി.എന്‍ ബാബു, പി.പി പ്രസന്നകുമാര്‍, സിജി സിങ്, എം.എന്‍ ജയകരന്‍, കെ.കെ കൂസുമന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."