HOME
DETAILS

കാബൂളില്‍ ഖബറടക്ക ചടങ്ങിനിടെ സ്‌ഫോടനം 20 മരണം

  
backup
June 03 2017 | 22:06 PM

%e0%b4%95%e0%b4%be%e0%b4%ac%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b4%ac%e0%b4%b1%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%9a%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടയാളുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 100 ലധികം പേര്‍ക്ക് പരുക്കുണ്ട്. അഫ്ഗാന്‍ സെനറ്റര്‍ മുഹമ്മദ് ആലം ഇസ്ത്യാറിന്റെ മകന്റെ സംസ്‌കാര ചടങ്ങുകള്‍ സരായ് ഷമാലി മേഖലയിലെ തപ മാര്‍ഷല്‍ ഫാഹിം ഖബര്‍സ്ഥാനില്‍ നടക്കുന്നതിടെയാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്ഗാന്‍ ചീഫ് എക്‌സിക്യുട്ടീവ് അബ്്ദുല്ല അബ്്ദുല്ല സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
നിരന്തരം ഉണ്ടാകുന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം നടന്നത്. ഇവര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ സെനറ്ററുടെ മകനടക്കം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പലരുടെയും ശരീരം തിരിച്ചറിയാനാവാത്ത വിധം പരുക്കേറ്റുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അതേസമയം ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നഗരത്തിലാകെ കനത്ത സുരക്ഷയൊരുക്കിയിരുന്നു.
സ്‌ഫോടനത്തിന് മുന്‍പ് ഖബര്‍സ്ഥാനിലേക്ക് ഗതാഗതത്തിന് സുരക്ഷാ സേന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഭീകരര്‍ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് ആക്രമണം നടക്കുന്നതിന് മുന്‍പ് കാബൂള്‍ ഗാരിസണ്‍ കമാന്‍ഡര്‍ ഗുല്‍ നാബി അഹമ്മദ്‌സായ് സൂചിപ്പിച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രസിഡന്റിന്റെ വസതിക്ക് സമീപം നടത്തിയ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
പ്രകടനത്തെ ഇല്ലാതാക്കുന്നവര്‍ ഭീകരരെ സഹായിക്കുന്നവരാണെന്ന് പ്രക്ഷോഭകാരികളുടെ വക്താവ് ആസിഫ് ആഷ്‌ന പറഞ്ഞു. പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. യു.എന്നും അഫ്ഗാന്റെ സഖ്യരാഷ്ട്രങ്ങളും ഇവരോട് പ്രക്ഷോഭം അവസാനിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രക്ഷോഭത്തെ മുതലെടുത്ത് രാജ്യത്തെ വിഭജിക്കാനും അസ്ഥിരത ഉണ്ടാക്കാനും ഭീകരര്‍ ശ്രമിക്കുന്നുണ്ടെന്ന് യു.എസ് എംബസി മുന്നറിയിപ്പ് നല്‍കി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago