കടലാക്രമണം തടയാന്‍ ഇറിഗേഷന്‍വകുപ്പ്
ചേര്‍ത്തല: കടലാക്രമണം തടയാന്‍ ഇറിഗേഷന്‍വകുപ്പ് 2.25 കോടി രൂപായുടെ പദ്ധതി ഭരണാനുമതിക്ക് സമര്‍പ്പിച്ചു. തൈക്കല്‍, ഒറ്റമശേരി ഭാഗത്തെ രൂക്ഷമായ കടലാക്രമണം തടയാനാണ് 490 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തിന് പദ്ധതി തയാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചതായി ഇറിഗേഷന്‍ വകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. പ്രദേശത്തെ രൂക്ഷമായ കടലാക്രമണം തടയാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്. ശരത് നല്‍കിയ ഹരജിയില്‍ കമ്മിഷന്‍ അംഗം പി. മോഹനദാസ് കടലാക്രമണ പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചിക്കുകയും അടിയന്തരമായി കടല്‍ഭിത്തി നിര്‍മിക്കുന്നതിന് കലക്ടര്‍ക്ക് ഉത്തരവും നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കടക്കരപ്പള്ളി തീരപ്രദേശത്തെ സ്ഥിതിവിശേഷം അതീവ ഗുരുതരമാണെന്നും കടല്‍ഭിത്തി കെട്ടാതെ കരിങ്കല്ല് കടലോരങ്ങളില്‍ നിക്ഷേപിച്ചിട്ട് പ്രയോജനമില്ലെന്നും സര്‍ക്കാരിന് ഭീമമായ നഷ്ടം മാത്രമാണുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. തീരപ്രദേശങ്ങളിലെ താമസക്കാരായവരില്‍ ഭൂമി, വീട്, മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുവാനും കലക്ടറും ഇറിഗേഷന്‍ ചീഫ് എന്‍ജിനിയറും സ്വീകരിച്ച നടപടികള്‍ ഒരുമാസത്തിനുള്ളില്‍ അറിയീക്കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."