അറവുനിയന്ത്രണം: രാജ്യത്തെ ഏറ്റവും വലിയ പാല്‍ചന്തയില്‍ വില്‍പന ഇടിഞ്ഞു
ന്യൂഡല്‍ഹി: അറവുശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പാല്‍ചന്തയിലെ വിപണനം പകുതിയോളം ഇടിഞ്ഞു. പുതിയ വിജ്ഞാപനം ഏറ്റവുമധികം തിരിച്ചടിയായത് കൊല്‍ക്കത്തയിലെ ഗണേഷ് ടാക്കീസിലുള്ള 75 വര്‍ഷത്തോളം പഴക്കമുള്ള പാല്‍ചന്തയെയാണ്. ഒരാഴ്ചയ്ക്കിടെ ഇവിടത്തെ 50 ശതമാനത്തോളം വിപണനം കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.
ആവശ്യമായ പാലോ പശുക്കളെയോ കിട്ടാത്തതാണ് വില്‍പനയും ഇടപാടും കുറയാനിടയാക്കിയത്. ഇത് പാല്‍വില കൂടാനും കാരണമായി. ഗോരക്ഷകരുടെ ആക്രമണങ്ങള്‍ കാരണം നേരത്തെ തന്നെ കുറഞ്ഞുവന്ന ഇടപാടുകള്‍ വിജ്ഞാപനത്തോടെ വളരെ വേഗം ചന്തയെ ബാധിക്കുകയായിരുന്നു. നേരത്തെ ലിറ്ററിന് 50-55 രൂപയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 70-80 രൂപയായി വര്‍ധിച്ചിട്ടുണ്ട്.
150ഓളം വ്യാപാരികളുള്ള ഈ ചന്തയില്‍ പ്രതിദിനം ഒന്നരലക്ഷം ലിറ്റര്‍ പാലാണ് വില്‍ക്കപ്പെടുന്നത്. റമദാന്‍ പോലുള്ള സീസണ്‍കാലങ്ങളില്‍ ഇത് മൂന്നുലക്ഷം ലിറ്റര്‍വരെ ആകും. റമദാനായിട്ടും പാല്‍വില്‍പന പ്രതിദിനം 55,000 ലിറ്റര്‍ ആയി കുറഞ്ഞതായി പ്രദേശത്തെ പാല്‍വ്യാപാരി സംഘടനാ നേതാവ് രാജേഷ് സിന്‍ഹ പറഞ്ഞു. ഉത്തര്‍പ്രദേശില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരാന്‍ വ്യാപാരികള്‍ ഭയക്കുകയാണ്. കേന്ദ്രത്തിലും അയല്‍സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുകയും ഗോരക്ഷാ സംഘങ്ങള്‍ കാലിക്കച്ചവടക്കാരെ ആക്രമിക്കുന്നത് വ്യാപകമാവുകയും ചെയ്തതോടെ തന്നെ ചന്തയിലെ പാല്‍വിപണി ഇടിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് ടാക്കീസിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് ബിഹാര്‍-ജാര്‍ഖണ്ഡ് വഴിയാണ് പശുക്കളെയും എരുമകളെയും എത്തിക്കുന്നത്. ചന്തയിലെ എല്ലാ വ്യാപാരികള്‍ക്കും സ്വന്തമായി ഗോശാലകളുണ്ട്. ഇതൊക്കെയും കൊല്‍ക്കത്തയിലോ സമീപത്തെ ഹൗറ, നോര്‍ത്ത്- സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് സ്ഥിതിചെയ്യുന്നത്. സാധാരണനിലയില്‍ ഏഴ്-എട്ട് മാസം കഴിയുന്നതോടെ പശുക്കളും എരുമകളും ചുരത്തുന്ന പാലിന്റെ അളവ് കുറഞ്ഞുവരും. ഇതോടെ ഇവ ഗ്രാമീണര്‍ക്കു വില്‍ക്കും. ഇവര്‍ ഇത് കശാപ്പുശാലകള്‍ക്കും വില്‍ക്കുകയാണ് പതിവ്.
ജാര്‍ഖണ്ഡ്, ബിഹാര്‍ വഴി കാലികളെ കൊണ്ടുവരണമെങ്കില്‍ ഗോരക്ഷകരെയും പൊലിസിനെയും ഭയക്കണമെന്ന് ഫാം ഉടമ സന്‍വാര്‍ അലി പറഞ്ഞു. ദിനംപ്രതി 3,000 ലിറ്റര്‍ പാല്‍ എന്റെ ഫാമില്‍ നിന്നു ലഭിച്ചിരുന്നു. കാലികള്‍ കുറവായതു കാരണം ഇപ്പോഴത് 1,000 ലിറ്ററായി ചുരുങ്ങി. ഫാമിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും പ്രയാസപ്പെടുകയാണ്. എന്റെ വരുമാനം നിലച്ചിരിക്കുന്നു. ഞങ്ങളുടെ മുന്‍പിലുള്ള ഭാവി ഇരുളഞ്ഞതാണ്-സന്‍വാര്‍ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."