HOME
DETAILS
MAL
മുകുള്‍ റോഹ്തഗിയുടെ കാലാവധി നീട്ടി
backup
June 03 2017 | 22:06 PM
ന്യൂഡല്‍ഹി: അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ കാലാവധി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അടക്കം മറ്റ് ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.
2014 ജൂണ്‍ 19ന് രാജ്യത്തെ 14-ാമത്തെ അറ്റോണി ജനറലായാണ് റോഹ്തഗി നിയമിതനായത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. മുത്തലാഖ് വിഷയത്തില്‍ അടക്കം സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച റോഹ്തഗി 2002ലെ ഗുജറാത്ത് കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി, സഹീറാ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ കേസുകളില്‍ ഗുജറാത്ത് സര്‍ക്കാരിനു വേണ്ടിയും നേരത്തെ ഉന്നത കോടതിയില്‍ ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."