രണ്ടുപേരെ കുത്തി പരുക്കേല്പിച്ച പ്രതി പിടിയില്‍
തിരുവല്ല: വഴിയില്‍ നിന്ന മരം വെട്ടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നിരണം തെക്കുംഭാഗം ഡക്ക് ഫാമിന് സമീപം പെരുംപുന്നയില് വീട്ടില്‍ പി.കെ മധു(49) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നിരണം ചാരുംമൂട്ടില്‍ പടിക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. നിരണം ആലുംമൂട്ടില്‍ എ.എം മാത്യു, ഇയാളുടെ സഹോദരിയുടെ മകന് അലക്സ് പി. മാത്യു(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. എ.എം മാത്യുവിന്റെ പുരയിടത്തില്‍ കൂടി മധുവിന്റെ വീട്ടിലേക്കുളള വഴിയില്‍ നിന്നിരുന്ന മരം വെട്ടി മാറ്റുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാക്കേറ്റത്തെ തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മാത്യുവിനെ കുത്തുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന അലക്സിനെയും പ്രതി കുത്തി വീഴ്ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."