സംത്സോതയ്ക്ക് പിന്നാലെ താര്‍ എക്‌സ്പ്രസും നിര്‍ത്തി പാകിസ്താന്‍ പാകിസ്താന്‍ യാഥാര്‍ഥ്യം അംഗീകരിക്കണമെന്ന് ഇന്ത്യ
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സംത്സോതാ സര്‍വിസ് നിര്‍ത്തിയതിന് പിന്നാലെ താര്‍ എക്‌സ്പ്രസും നിര്‍ത്തി പാകിസ്താന്‍. പാകിസ്താനിലെ ഖോക്രപാര്‍ പട്ടണത്തെയും ഇന്ത്യയിലെ മൊണബാവോയെയും തമ്മില്‍ ബന്ധിപ്പിച്ച് പ്രതിവാര സര്‍വിസ് നടത്തുന്ന താര്‍ എക്‌സ്പ്രസും അടച്ചുപൂട്ടാനുള്ള തീരുമാനം പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദാണ് പ്രഖ്യാപിച്ചത്.
താന്‍ റെയില്‍വേ മന്ത്രിയായിരിക്കുന്നിടത്തോളം കാലം പാകിസ്താനും ഇന്ത്യയ്ക്കും ഇടയില്‍ ഒരു ട്രെയിനും പ്രവര്‍ത്തിക്കില്ല എന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംത്സോതാ എക്‌സ്പ്രസ് സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.
1976 ജൂലൈ 22നാണ് ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്ക് സംഝോതാ എക്‌സ്പ്രസ് ആരംഭിച്ചത്. ഷിംലകരാറിന്റെ തുടര്‍ച്ചയായായിരുന്നു ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്.
എന്നാല്‍ പാകിസ്താന്‍ യാതാര്‍ഥ്യം അംഗീകരിക്കണമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്താന്‍ ഏകപക്ഷീയ നിലപാടുകളാണ് ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവര്‍ ബഹുമാനിക്കണം.
370ാം വകുപ്പ് പിന്‍വലിച്ചത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണിത്. ജമ്മുകശ്മിരിന്റെ വികസനത്തിനും പുരോഗതിക്കുമാണ് സര്‍ക്കാരും പാര്‍ലമെന്റും പ്രത്യേക പദവി റദ്ദാക്കിയതെന്നും മന്ത്രാലയം പറഞ്ഞു.
കശ്മിര്‍ വിഷയത്തിന്റെ പേരില്‍ ഇന്ത്യയുമായുള്ള വാണിജ്യബന്ധം അവസാനിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാകിസ്താനോടാവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."