ശബരിമല: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോവളം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരേ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്നും സമൂഹത്തിന്റെ ആചാരവിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തുഷാര്‍ വെള്ളാപ്പള്ളി.
ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റും എസ്.എന്‍.ഡി.പി യോഗവും സംയുക്തമായി നടത്തുന്ന യതിപൂജയോടനുബന്ധിച്ച് കോവളം യൂനിയന്‍ സംഘടിപ്പിച്ച പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍.
എസ്.എന്‍.ഡി.പി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇത് ഹിന്ദു സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും. നാളെ മറ്റേത് മതസ്ഥര്‍ക്കും ഇതേ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നും അതു കൊണ്ട് തന്നെ. വിധി നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി കൂടിയാലോചനയില്ലാതെയുള്ള സമരങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നതാണ് ഇപ്പോള്‍ യോഗത്തിന്റെ നിലപാടെന്നും പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കണമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. കോവളം യൂനിയന്‍ പ്രസിഡന്റ് അഡ്വ. ജി. സുബോധന്‍ അധ്യക്ഷനായി.
യോഗം അസി. സെക്രട്ടറി കെ.ടി രമേശ് മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ സെക്രട്ടറി കോവളം ടി.എന്‍ സുരേഷ്. അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അനില്‍ തറനിലം, വേണു കാരണവര്‍, പാങ്ങോട് ചന്ദ്രന്‍, തോട്ടം കാര്‍ത്തികേയന്‍, എസ്. ശശിഭൂഷണ്‍, കരുംകുളം പ്രസാദ്, പുത്തന്‍കാനം സുരേന്ദ്രന്‍, പുന്നമൂട് സുധാകരന്‍, മംഗലത്തുകോണം തുളസി, കട്ടച്ചല്‍കുഴി പ്രദീപ്, വേങ്ങപ്പൊറ്റ സനില്‍, ഗീതാമധു, സിന്ധു, വിനോദ്കുമാര്‍, അരുമാനൂര്‍ ദീപു, കണ്ണന്‍കോട് സുരേഷ്, വി.ജി മനോജ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."