HOME
DETAILS

ആര്‍ത്തലച്ച് പേമാരി

  
backup
August 09 2019 | 20:08 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf

 


കല്‍പ്പറ്റ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മഴ ആര്‍ത്തലച്ച് പെയ്തപ്പോള്‍ വയനാട് വിറങ്ങലിച്ചുപോയി. ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും ശക്തമായ കാറ്റുമായപ്പോള്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു വയനാട്. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പെയ്ത ശരാശരി മഴ 240 മില്ലി മീറ്ററായിരുന്നു. ഇതിന് പുറമെയാണ് വയനാടിനെ ഞെട്ടിച്ച രണ്ട് ഉരുള്‍പൊട്ടലുകള്‍.
മേപ്പാടിക്ക് സമീപം പുത്തുമലയിലും മുട്ടില്‍ കുട്ടമംഗലത്തും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ് പൊലിഞ്ഞത്. മുട്ടിലില്‍ നവദമ്പതികളെയാണ് മരണം കവര്‍ന്നത്. പുത്തുമലയില്‍ സ്ഥിതി ഭയാനകമാണ്. ബുധനാഴ്ച രാവിലെയാണ് പുത്തുമലക്ക് സമീപത്തെ പച്ചക്കാട്ടില്‍ 25ഓളം വീടുകള്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്തായി ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ പ്രദേശത്തെ ആളുകള്‍ തന്നെ മുന്നിട്ടിറങ്ങി ഇവിടങ്ങളിലെ കുടുംബങ്ങളെ പുത്തുമല ഗവ. സ്‌കൂളിലേക്ക് മാറ്റിയിരുന്നു. രാവിലെ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചിരുന്നുവെങ്കിലും മറ്റ് അപായ സൂചനകളൊന്നുമുണ്ടായിരുന്നില്ല.
പുത്തുമലയില്‍ ആളുകള്‍ പതിവുപോലെ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. എങ്കിലും അധികമാരും വീടുകളിലേക്ക് തിരികെയെത്തിയിരുന്നില്ല. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടക്കാണ് വൈകിട്ട് അഞ്ചോടെ അധിഭീകര ശബ്ദത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. നിമിഷനേരം കൊണ്ടാണ് ഈ മലവെള്ളപ്പാച്ചില്‍ പുത്തുമലയെന്ന ഗ്രാമത്തെ യാതൊന്നും അവശേഷിപ്പിക്കാതെ നക്കിതോര്‍ത്തിയത്. ശബ്ദം കേട്ട് ചിതറിയോടിയവരില്‍ പലരും രക്ഷപ്പെട്ടു. ചിലര്‍ മണ്ണിനടിയിലായി. വന്‍മരങ്ങളും പാറക്കൂട്ടങ്ങളും നിമിഷനേരം കൊണ്ടാണ് പുത്തുമലയിലെ ഒരു ലയത്തിനൊപ്പം മുസ്‌ലിം പള്ളിയേയും ക്ഷേത്രത്തേയും വിഴുങ്ങിയത്. കാന്റീനും വീടുകളും വാഹനങ്ങളുമടക്കം എല്ലാം ഉരുള്‍പൊട്ടലില്‍ തരിപ്പണമായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുന്‍പേ പലരും മണ്ണില്‍ പുതഞ്ഞ് കാണാമറയത്തേക്കു യാത്രയായി.
യുദ്ധസമാനമായ സാഹചര്യമാണ് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പുത്തുമലക്കാര്‍ അനുഭവിച്ചത്. അതിനിടയിലും അവര്‍ മണ്ണില്‍ ആഴ്ന്നുപോയ 10 പേരെ രക്ഷിക്കുകയും ചെയ്തു. പുറംലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളെല്ലാം നിലച്ചതും ഇവരുടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മേപ്പാടിയിലേക്കുള്ള പാതയില്‍ കള്ളാടിയില്‍ റോഡില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രക്ഷപ്പെട്ടവരെ വനം വകുപ്പ് അധികൃതര്‍ മുണ്ടക്കൈ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റിയെങ്കിലും തങ്ങളുടെ ഉറ്റവര്‍ക്ക് എന്തുപറ്റിയെന്ന ആധിയിലായിരുന്നു ഇവിടെ കഴിഞ്ഞിരുന്ന മുന്നൂറോളം പേര്‍. പല പുരുഷന്മാരും രാത്രിയിലും പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിന് സമീപം വീര്‍പ്പുമുട്ടി കഴിച്ചുകൂട്ടി. പ്രിയപ്പെട്ടവരുടെ എന്തെങ്കിലും ഒരു അനക്കം മണ്ണിന് മീതേക്ക് എത്തുന്നുണ്ടോയെന്നറിയാന്‍ അവര്‍ പഞ്ചേന്ത്രിയങ്ങളും തുറന്ന് ജാഗരൂകരായി. എന്നാല്‍ രാത്രിയില്‍ പെയ്ത അതിശക്തമായ മഴ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുകയായിരുന്നു.
രാവിലെ ആറോടെ മാനം അല്‍പം തെളിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ കുടപ്പിറപ്പുകള്‍ക്കായി ശ്മശാനമൂകമായ പുത്തുമലയില്‍ വീണ്ടും തിരിച്ചില്‍ തുടങ്ങി. ഇവര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും പൊലിസും തിരച്ചില്‍ ആരംഭിച്ചിരുന്നു. സമീപത്തെ തകര്‍ന്ന വീട്ടില്‍നിന്ന് കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ നൗഷാദിന്റെ ഭാര്യ ഹാജറയുടെ ചേതനയറ്റ ശരീരം കണ്ടുകിട്ടി. തൊട്ടുപിന്നാലെ എസ്‌റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫിസറുടെ സുഹൃത്തായ തമിഴ്‌നാട് സ്വദേശിയുടേതും. പുത്തുമലയെ രണ്ടായി വിഭജിച്ചായിരുന്നു മലവെള്ളം ഭീതിവിതച്ച് കുത്തിയൊഴുകിയത്. അതുകൊണ്ട് തന്നെ തിരച്ചില്‍ നടത്തിയതും രണ്ടിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു.
സൂചിപ്പാറ ഭാഗത്ത് തിരച്ചില്‍ നടത്തിയ സംഘത്തിനായിരുന്നു മൂന്നാമത്തെ മൃതദേഹം ലഭിച്ചത്. പ്രദശവാസിയുടേതായിരുന്നു ആ മൃതശരീരം. ഇതിന് ശേഷമാണ് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ തിരച്ചിലിനെത്തുന്നത്. ഈ സംഘം ഉരുള്‍പൊട്ടലില്‍ കതര്‍ന്നടിഞ്ഞ കാന്റീനിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്. ഏതാണ്ട് 10 മിനിട്ട് പിന്നട്ടപ്പോഴേക്കും കാന്റീന്‍ നടത്തിപ്പുകാരായിരുന്ന ഷൗക്കത്തിന്റേയും മുനീറയുടേയും മകന്‍ മുഹമ്മദ് മെഹ്തസിന്റെ മൃതദേഹം ഇവര്‍ കണ്ടെടുത്തു. കണ്ടു നിന്നവരെ കണ്ണീരണിയിച്ച രംഗമായിരുന്നു അത്.
എല്ലാവരുടേയും ഓമനയായിരുന്നു നാട്ടുകാര്‍ ചിന്നുവെന്ന് വിളിക്കുന്ന മെഹ്താസ്. ഇതിനിടെ സൂചിപ്പാറ ഭാഗത്തുനിന്ന് വീണ്ടും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അപ്പോഴും പലരും കാണാമറയത്ത് തന്നെയായിരുന്നു. ഉരുള്‍പൊട്ടലിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുത്തുമലയില്‍നിന്നു കാറുമായി നീങ്ങിയ അബൂബക്കറും അബ്ദുറഹ്മാനും കാന്റീനിലുണ്ടായിരുന്ന നബീസയും ലയത്തിലെ ലോറന്‍സിന്റെ ഭാര്യയും ചന്ദ്രന്റെ ഭാര്യയും വെല്‍ഫെയര്‍ ഓഫിസറുടെ സുഹൃത്തുക്കളായ മൂന്നുപേരും എണ്ണമെത്രയെന്നുപോലും ആര്‍ക്കുമറിയാത്ത അഥിതി തൊഴിലാളികളും കാണാമറയത്തേക്ക് മറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago