HOME
DETAILS

ചിത്രപ്രദര്‍ശനവും വിപണനമേളയും നാടിന് മാതൃകയാകുന്നു

  
backup
October 14 2018 | 05:10 AM

%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8

തിരുവനന്തപുരം: സഹജീവികള്‍ക്ക് കൈത്താങ്ങാകുവാന്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശനത്തിന് വെച്ച കുട്ടികള്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും. ദുരിതബാധിതരെ സഹായിക്കാനായി കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചിത്രപ്രദര്‍ശനവും വിപണനമേളയും നാടിന് മാതൃകയാകുന്നു.
സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും വരച്ച ചിത്രങ്ങളും ഫോട്ടോകളും പോട്ട് പെയിന്റിങുകളുമാണ് പ്രദര്‍ശനത്തിലുള്ളത്. ആരെയും ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി സജ്ജമാക്കിയതിന്റെ ലക്ഷ്യമാണ് ചിത്ര പ്രദര്‍ശനത്തെ കൂടുതല്‍ തിളക്കമാര്‍ന്നതാക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ കൂടുതല്‍ എങ്കിലും ഇത് വെറുമൊരു കുട്ടിക്കളിയല്ലെന്ന് പ്രദര്‍ശനം കാണാനെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പെന്‍സില്‍ ഡ്രോയിങുകളും ആക്രിലിക് പെയിന്റിങുകളും പോട്ട് പെയിന്റിങുകളും കാഴ്ച്ചക്കാരെ ഒരുപോലെ ആകര്‍ഷിക്കുന്നു. പ്രകൃതി ഭംഗിയെ അതേപടി ദൃശ്യവത്ക്കരിച്ചും ചരിത്ര സ്മാരകങ്ങളെയും പൗരാണിക അടയാളങ്ങളെയും കാന്‍വാസിലേക്ക് പകര്‍ത്തിയും കുട്ടികള്‍ തങ്ങളുടെ പ്രതിഭ തെളിയിക്കുന്നു. ചുമര്‍ചിത്രങ്ങളും പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു.
സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനം നടക്കുന്നത്. പ്രദര്‍ശനം കാണുന്നതിനും ചിത്രങ്ങള്‍ വാങ്ങുന്നതിനുമായി രക്ഷകര്‍ത്താക്കളും പൊതുജനങ്ങളും എത്തുന്നു. പ്രദര്‍ശനം തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ പല ചിത്രങ്ങള്‍ക്കും ആവശ്യക്കാരെത്തിയത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ആവേശമായി.
കേവലം പാഠ്യപദ്ധതികളില്‍ വിദ്യാര്‍ഥികളെ തളച്ചിടാതെ സാമൂഹിക പ്രതിബന്ധതയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് ഇത്തരം പരിപാടികള്‍ വഴിയൊരുക്കുമെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ഭാരതീയ വിദ്യാകേന്ദ്രം തിരുവനന്തപുരം കേന്ദ്രം ചെയര്‍മാന്‍ കെ.എസ് പ്രേമചന്ദ്രക്കുറുപ്പ് പറഞ്ഞു. കുട്ടികളുടെ സര്‍ഗവാസനകളെ പൊതുസമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്താനാകും. പൊതുസമൂഹത്തിന്റെ കൂടി പ്രോത്സാഹനം ലഭിക്കുന്നതോടെ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവില്‍ ആത്മവിശ്വാസം വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരിതബാധിതരെ സഹായിക്കുന്നതിന് മാതാപിതാക്കളുടെ കൈയ്യില്‍ നിന്നും പണം വാങ്ങാതെ സ്വന്തം കഴിവുപയോഗിച്ച് ധനസമാഹരണം നടത്തുക വഴി കുട്ടികളുടെ അഭിമാനബോധം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിന്റെ പുനര്‍ നിര്‍മാണത്തിനായി കഴിയുന്ന സഹായങ്ങളുമായി എല്ലാവരും കൈകോര്‍ക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എന്ത് ചെയ്യാനാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ നടത്തുന്ന ചിത്രപ്രദര്‍ശനം. സ്വന്തം കഴിവുകള്‍ നാടിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുവാനും അത് വഴി സഹജീവികള്‍ക്ക് കരുണയുടെ കൈത്താങ്ങാകുവാനും കഴിയുമെന്ന് തെളിയിക്കുകയാണ് ഇവിടെ കുട്ടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago