HOME
DETAILS
MAL
കസിയസ് പോര്‍ട്ടോയില്‍ തുടരും
backup
August 09 2019 | 20:08 PM
ലിസ്ബണ്‍: സ്പാനിഷ് ഗോള്‍കീപ്പറായിരുന്ന ഐകര്‍ കസിയസ് കളിക്കളത്തില്‍ തുടരും. രണ്ട് മാസം മന്‍പ് താരത്തിന് മത്സരത്തിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് കളി മതിയാക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ താരം വീണ്ടും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
ഇപ്പോള്‍ എഫ്.സി പോര്‍ട്ടോയ്ക്ക് വേ@ണ്ടി പോര്‍ച്ചുഗീസ് ലീഗില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ക്ലബ് ലെജന്റായ താരം 700 അധികം മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന്റെ വലകാത്തിട്ടു@ണ്ട്.
ഇവിടെ നിന്നായിരുന്നു പോര്‍ട്ടോയിലെത്തിയത്. മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ റയലിനോടൊപ്പം ഉയര്‍ത്തിയ കസിയസ് 2015 ലാണ് ക്ലബ് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."