HOME
DETAILS

പ്രളയ സാധ്യത: നെഹ്‌റു ട്രോഫി ജലോത്സവം മാറ്റി

  
backup
August 09 2019 | 20:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81-%e0%b4%9f%e0%b5%8d%e0%b4%b0

 


സ്വന്തം ലേഖകന്‍
ആലപ്പുഴ: കേരളം വീണ്ടുമൊരു പ്രളയ ദുരന്തത്തെ നേരിടുന്ന പശ്ചാത്തലത്തില്‍ നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചു. ഇതോടൊപ്പം നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരവും മാറ്റി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവയ്ക്കുന്നത്.
കേരളം വീണ്ടുമൊരു കാലവര്‍ഷക്കെടുതിയെ നേരിടുന്ന സാഹചര്യത്തിലാണ് ജലോത്സവം മാറ്റിയത്. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയായ ഇന്നാണ് നെഹ്‌റു ട്രോഫി ജലോത്സവം നടക്കേണ്ടിയിരുന്നത്. പ്രളയ സാഹചര്യം വിലയിരുത്തിയ ശേഷമേ ജലോത്സവം എന്നു നടത്തുമെന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകു. നെഹ്‌റു ട്രോഫി വള്ളം കളിയും ചാംപ്യന്‍സ് ബോട്ട് ലീഗും നടത്താനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടകര്‍ പൂര്‍ത്തിയാക്കിയിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു മുഖ്യാതിഥി. നെഹ്‌റു ട്രോഫി മാറ്റിയത് സംബന്ധിച്ച സാഹചര്യം സച്ചിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സച്ചിനെയായിരുന്നു മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കുട്ടനാട്ടില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളം കളി നവംമ്പര്‍ 10 ന് ആണ് നടത്തിയത്.
ഇതിന് മുന്‍പ് 2002 ലെ കുമരകം ബോട്ട് ദുരന്തെ തുടര്‍ന്നാണ് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. പിന്നീട് 2002 സെപ്റ്റംബര്‍ 13 ന് ജലോത്സവം നടത്തി. ജലോത്സവം മാറ്റിയതോടെ ക്ലബുകള്‍ക്കും സംഘാടകര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago