തകര്‍ച്ചാ ഭീഷണിയില്‍ ആറ്റിങ്ങല്‍ കൊട്ടാരം
കല്ലമ്പലം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊല്ലമ്പുഴ സ്ഥിതി ചെയ്യുന്ന ആറ്റിങ്ങല്‍ കൊട്ടാരം നിലംപൊത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
തിരുവിതാംകൂര്‍ മഹാറാണിമാര്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുകയും, മാര്‍ത്താണ്ഡവര്‍മ്മയുടെ ജനന സ്ഥലവുമായ ആറ്റിങ്ങല്‍ കൊട്ടാരമാണ് അധികൃതരുടെ അനാസ്ഥകൊണ്ട് നശിക്കാന്‍ പോകുന്നന്നത്. ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ട ഇവിടെ ബ്രിട്ടീഷ്‌കാരുടെ വരവിനും പില്‍ക്കാലത്ത് സ്വാതന്ത്ര്യ സമരത്തിന് വഴിമരുന്നിട്ടതും ഇവിടെയുണ്ടായിരുന്ന റാണിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങില്‍ കോട്ട കെട്ടി, കച്ചവടത്തിന് വന്നവര്‍ യജമാന്മാരായി. ചരിത്ര താളുകളില്‍ ഇടംപിടിച്ചിട്ടുള്ള കൊട്ടാരമാണ് ഓര്‍മ്മകള്‍ മാത്രമായി തീരാന്‍ പോകുന്നത്.
ഇത്തരത്തിലുള്ള ഒരു കൊട്ടാരം സംരക്ഷിക്കാന്‍ അധികാരപ്പെട്ടവര്‍ ഇരുട്ടുകൊണ്ട് ഓട്ട അടക്കുവാന്‍ ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
അധികൃതര്‍ പറയുന്നത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായി ടെണ്ടര്‍ വിളിച്ചിട്ട് ആരും പണിയേറ്റെടുക്കുവാന്‍ തയാറാകാത്തതാണ് ജോലികള്‍ക്ക് തടസമെന്നാണ്. എന്നാല്‍ ഉടനെ പണികള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ തുലാവര്‍ഷത്തില്‍ കൊട്ടാരം നിലംപൊത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."