കിത്താബ് ബസാര്‍
വെളുപ്പിന് അഞ്ചിന് അമൃതസറില്‍നിന്ന് പുറപ്പെടുന്ന 12014ാം നമ്പര്‍ ശതാബ്ദി എക്‌സ്പ്രസിലായിരുന്നു ദില്ലിയിലേക്കുള്ള മടക്കയാത്ര.
തലേന്ന് ഉറങ്ങാന്‍ വൈകിയതിനാലും നേരത്തെ ഉണരേണ്ടിവന്നതിനാലും മടക്കയാത്രയിലെ ആദ്യ മണിക്കൂറുകളില്‍ കുട്ടികളേറെയും സീറ്റിലിരുന്ന് മയങ്ങുകയായിരുന്നു.
പുറത്ത് വെളിച്ചം വീണുതുടങ്ങിയപ്പോഴേക്കും അവര്‍ പഞ്ചാബിന്റെ അതിര്‍ത്തി
പിന്നിട്ടിരുന്നു.
11 മണിയോടെയാണ് സംഘം ദില്ലിയിലെത്തിയത്. ദില്ലിയില്‍നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്ര വൈകുന്നേരമാണ്. ധാരാളം സമയമുണ്ട്.
പെട്ടെന്നാണ് ജീവന്‍ മാഷിന് അക്കാര്യം ഓര്‍മവന്നത്. ഇന്ന് ഞായറാഴ്ചയാണ്. ദരിയാഗഞ്ചിലെ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഏക ദിവസമാണിന്ന്. ദില്ലിയില്‍ വന്നിട്ട് കിത്താബ് ബസാര്‍ സന്ദര്‍ശിക്കാതെ പോവുന്നത് കഷ്ടമാണ്.
ഏതായാലും കുട്ടികളോടുകൂടി അഭി
പ്രായം ചോദിക്കാന്‍ മാഷ് നിശ്ചയിച്ചു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ താരതമ്യേന തിരക്കുകുറഞ്ഞൊരു ഭാഗത്തേക്കു മാറിനിന്ന് മാഷ് എല്ലാവരെയും അടുത്തേക്കു വിളിച്ചു.
''നമ്മുടെ മടക്കയാത്ര വൈകുന്നേരമാണ് അതുവരെ ഇഷ്ടംപോലെ സമയമുണ്ട്. എന്തുവേണം'' മാഷ് ചോദിച്ചു.
''നമുക്ക് സിനിമയ്ക്ക് പോവാം''.
''നമുക്ക് ഏതെങ്കിലും പാര്‍ക്കില്‍
പോവാം''.
''ഒന്നുകുടി ഇന്ത്യാ ഗേറ്റ് കാണാം'
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറന്നു പറന്ന് വന്നു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മാഷ് തന്റെ നിര്‍ദേശം കൂടി അവതരിപ്പിച്ചു.
''ഇവിടടുത്തൊരു മാര്‍ക്കറ്റുണ്ട്. ദരിയാഗഞ്ച് എന്ന സ്ഥലത്ത്. കിത്താബ് ബസാര്‍. കടലുപോലെ പുസ്തകങ്ങള്‍ കിടക്കുന്ന സ്ഥലം. ശരിക്കും പുസ്തകങ്ങളുടെ വൈവിധ്യം കണ്ടാല്‍ കണ്ണുതള്ളിനിന്നു പോവും നമ്മള്‍. ഞാനിവിടെ വരുമ്പോഴെല്ലാം യൂസ്ഡ് ബുക്‌സ് അല്ലെങ്കില്‍ സെക്കന്റ്ഹാന്‍ഡ് ബുക്‌സ് വില്‍ക്കുന്ന ആ മാര്‍ക്കറ്റില്‍ പോവാറുണ്ട്. ഞായറാഴ്ച മാത്രമേ അതുണ്ടാവൂ. ഇന്ന് ഞായറല്ലെ. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നമുക്കത് കാണാം. താല്‍പര്യമുണ്ടെങ്കില്‍ മാത്രം!''.
കുട്ടികളില്‍ ആര്‍ക്കുമില്ലായിരുന്നു എതിര്‍പ്പ.് എല്ലാവര്‍ക്കും സന്തോഷമാവുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂമില്‍ ബാഗുകളെല്ലാം ഭദ്രമാക്കിവച്ച്, ഭാരമൊഴിഞ്ഞ ഉടലുകളോടെ അവര്‍
പുറത്തിറങ്ങി.
പിന്നെ നേരത്തെ തന്നെ ഉച്ചഭക്ഷണം കഴിച്ച് അവര്‍ ദരിയാഗഞ്ചിലേക്കു പുറപ്പെട്ടു.
''അതെന്താ മാഷേ ആ മാര്‍ക്കറ്റ് ഞായറാഴ്ച മാത്രം തുറക്കുന്നത്?''.
കിത്താബ് മാര്‍ക്കറ്റിലേക്കുള്ള യാത്രാമധ്യേ അക്ഷരയുടേതായിരുന്നു ആ ചോദ്യം
''ഹാ...നല്ല ആകാംക്ഷ''. ജീവന്‍ മാഷ്‌നത് ഇഷ്ടപ്പെട്ടു.
''നമ്മള്‍ പോവുന്ന ഈ ദരിയാഗഞ്ച് എന്ന സ്ഥലം പഴയ ദില്ലിയിലെ ഒരു പ്രധാന വ്യാ
പാര കേന്ദ്രമാണ്. അവിടുത്തെ പ്രധാന ആകര്‍ഷണമാണ് ബുക്ക് മാര്‍ക്കറ്റ്, അല്ലെങ്കില്‍ തദ്ദേശീയമായി വിളിക്കുന്ന കിത്താബ് ബസാര്‍. 1964ലാണിത് സ്ഥാപിക്കപ്പെട്ടത്. രണ്ടു കിലോമീറ്ററോളം നീളത്തില്‍ പുസ്തകങ്ങള്‍ക്ക് മാത്രമായുള്ള മാര്‍ക്കറ്റാണത്.
ഓക്‌സ്‌ഫോര്‍ഡും ആമസോണും ഉള്‍െപ്പടെ എല്ലാ പ്രമുഖ പ്രസാധകരുടെയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ബുക്ക് മാര്‍ക്കറ്റാണ്. ലോകത്തെവിടെയും ഇറങ്ങുന്ന, വിശേഷിച്ച് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങള്‍ നമുക്ക് ദരിയാഗഞ്ചിലെ ഈ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാം.
ഇനി അക്ഷര ചോദിച്ച ചോദ്യത്തിലേക്ക്. നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഇവിടെ പ്രവര്‍ത്തിക്കുന്ന കടകളെല്ലാം ഞായറാഴ്ച അടച്ചിടും. അന്ന് മാത്രം മാര്‍ക്കറ്റിലെ കടവരാന്തകളും ഫുട്
പാത്തുകളും എല്ലാം ഒഴിഞ്ഞുകിടക്കും. ആ സ്ഥലത്താണ് ഞായറാഴ്ചകളില്‍ മാത്രമുള്ള യൂസ്ഡ് ബുക്ക്‌സിന്റെ വിപണനം നടക്കുക. എല്ലാ അര്‍ഥത്തിലും ഒരല്‍ഭുത ലോകമാണ് ഞായറാഴ്ചകളിലെ ഈ പുരാനാ കിത്താബ് മാര്‍ക്കറ്റ്. ലോകത്തിലെ തന്നെ രണ്ടാമത്തെ സെക്കന്റ് ഹാന്‍ഡ് ബുക്ക് ശേഖരം!.
പല വിഭാഗങ്ങളിലുമുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഞായറാഴ്ചകളില്‍ തെരുവോരത്ത് കൂട്ടിയിട്ട് വില്‍ക്കുക.
ചില ഭാഗത്ത് നോവലുകള്‍, ചില ഭാഗത്ത് മാഗസിനുകള്‍ മാത്രം. വേറെയൊരിടത്ത് മെഡിക്കല്‍ പുസ്തകങ്ങള്‍, ടെക്‌നിക്കല്‍ പുസ്തകങ്ങള്‍, പഴയ പാ0പുസ്തകങ്ങള്‍ അങ്ങനെ എല്ലാമുണ്ടാവും.
ജീവിതത്തില്‍ നമുക്ക് വേറെയെവിടെ നിന്നും കിട്ടാനിടയില്ലാത്ത അപൂര്‍വം
പുസ്തകങ്ങള്‍ നമുക്ക് ഇവിടെ നിന്ന് കണ്ടെടുക്കാനായേക്കാം. അതും അതിശയിപ്പിക്കുന്ന വിലക്കുറവില്‍. നന്നായി വിലപേശുകയും ചെയ്യാം.
19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ പുറത്തിറങ്ങിയ ഒരത്യപൂര്‍വ പുസ്തകം 12 രൂപയ്ക്ക് വാങ്ങിക്കാനായത് ഒരിക്കലൊരു സുഹൃത്ത് പറഞ്ഞത് ഞാനോര്‍ക്കുന്നു. ഏതായാലും കാണാന്‍പോവുന്ന മാര്‍ക്കറ്റിനെക്കുറിച്ച് ഞാനേറെയൊന്നും പറയുന്നില്ല. ബാക്കി നമുക്ക് കണ്ടുവന്നിട്ട് പറയാം. പിന്നെ താല്‍പര്യമുള്ള പുസ്തകം വല്ലതും കാണുകയാണെങ്കില്‍ വാങ്ങിക്കോളൂ. വിലപേശാനും മടിക്കേണ്ട. അക്കാര്യത്തില്‍ ചിന്തച്ചേച്ചിയുടെ അഭി
പ്രായവും സഹായവും സ്വീകരിച്ചോളൂ. അവര്‍ അക്കാര്യത്തില്‍ ഒരു എക്‌സ്പര്‍ട്ട് ആണ്'
മാഷ് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ചിന്തച്ചേച്ചി അനിഷ്ടത്തോടെ ഉം...ഉം... എന്ന്മൂളി.
കുട്ടികള്‍ ചിരിച്ചു.
ജുമാ മസ്ജിദും, റെഡ്‌ഫോര്‍ട്ടും ഒരു വട്ടംകൂടി വാഹനത്തിലിരുന്ന് വീക്ഷിച്ച് അവര്‍ താമസിയാതെ ദരിയാഗഞ്ചിലെത്തി. തിരക്കില്‍ കൂട്ടംതെറ്റിയാല്‍ പഴയ സിനിമാഹാള്‍ ഗോല്‍ചയുടെ സമീപത്ത് രണ്ടു മണിയ്ക്ക് വീണ്ടും ഒത്തുചേരാം എന്ന ധാരണയില്‍ അവര്‍ കിത്താബ് മാര്‍ക്കറ്റ് എന്ന പുസ്തക ലോകത്തേക്ക് ഊളിയിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."