നെയ്മറിനായി പിടിവലി
മാഡ്രിഡ്: നെയ്മറിനായി റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ പിടിവലി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന പോള്‍ പോഗ്ബയെ ടീമിലെത്തിക്കാനുള്ള അവസാന അവസരവും തീര്‍ന്നതോടെയാണ് പെരസും സംഘവും നെയ്മറിനെ റാഞ്ചാനുള്ള നീക്കവുമായി രംഗത്തെത്തിയത്.
ആദ്യം പി.എസ്.ജി വന്‍തുകക്ക് നെയ്മറിനെ വില്‍പ്പനക്ക് വച്ചിരുന്നു. എന്നാല്‍ വന്‍ തുക കാരണം ആരും നെയ്മറിനെ വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ല. എന്നാല്‍ പിന്നീട് വില കുറച്ചതോടെ ബാഴ്‌സലോണ അടക്കമുള്ള ടീമുകള്‍ രംഗത്തെത്തുകയായിരുന്നു. സ്പാനിഷ് പത്രമായ മാഴ്‌സയാണ് റയല്‍ മാഡ്രിഡ് നെയ്മറിനായി രംഗത്തുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
222 മില്യന്‍ യൂറോക്കായിരുന്നു നെയ്മറിനെ 2017ല്‍ പി.എസ്.ജിയിലെത്തിച്ചത്. എന്നാല്‍ ഇതിന്റെ പകുതി തുകയും ഒരു താരത്തേയും കിട്ടിയാല്‍ നെയ്മറിനെ നല്‍കാം എന്ന വ്യവസ്ഥയാണ് പി.എസ്.ജി മുന്നോട്ട് വയ്ക്കുന്നത്. നെയ്മറിന് വേണ്ടി ലൂക്കാ മോഡ്രിച്ചിനെ റയല്‍ വില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
സെപ്റ്റംബര്‍ രണ്ടിനാണ് സ്പാനിഷ് ട്രാന്‍സ്ഫര്‍ നിര്‍ത്തുന്നത്. ഓഗസ്റ്റ് 20ന് ഉള്ളില്‍ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ബാഴ്‌സലോണ നടത്തിയിട്ടുണ്ടെന്ന് മണ്ടോ ഡിപ്പോട്ടീവോ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നെയ്മര്‍ ആദ്യം കളിച്ചിരുന്ന ബാഴ്‌സലോണയില്‍ ലൂയീസ് സുവാരസ്, ലയണല്‍ മെസ്സി എ്‌നിവര്‍ക്കൊപ്പം കളിക്കാന്‍ തന്നെയാണ് നെയ്മറിന്റെ താല്‍പര്യമെന്നും പത്രം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോട്ടനത്തിലേക്ക് പോകുമെന്ന് വാര്‍ത്തയുണ്ടായിരുന്ന കുട്ടീഞ്ഞോ ആയിരിക്കും ഒരു പക്ഷെ നെയ്മറിന് പകരക്കാരനായി പി.എസ്.ജിയിലെത്തുകയെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പായി ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും നെയ്മറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നാം വര്‍ഷവും ബ്രസീലിയന്‍ താരത്തിന് പി.എസ്.ജിയില്‍ തന്നെ തുടരേണ്ടി വരും.
ഈ സീസണില്‍ ഏറെ നാളായി നെയ്മര്‍ ക്ലബ് വിടണമെന്ന ആഗ്രവുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരത്തെ വാങ്ങാന്‍ വന്‍ തുക മുടക്കേണ്ടതിനാല്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. എന്തായാലും ഒരാഴ്ചക്കുള്ളില്‍ തന്നെ താരം സ്‌പെയിനിലെത്തുമോ എന്ന് അറിയാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."