HOME
DETAILS
MAL
നിഴല്‍
backup
June 03 2017 | 23:06 PM
സ്നേഹിക്കുന്നൂ ഞാന്‍ നിഴലിനെ
നീറുന്ന തേങ്ങലോടെ
പ്രകാശത്തിലെന് കൂടെയും
ഇരുളില്‍ മറഞ്ഞും.
എന്തിനെന് പാതയില്‍ വന്നുനീ
രാത്രിയെ പേടിയോ
അതോ നിന് കൗശലമോ
എന്‍ രഹസ്യങ്ങളെല്ലാം.
ചൊല്ലുന്നുവൊ നീ കറുപ്പിനോട്
നിനക്കു നല്കുവാന് ഒന്നുമില്ലെന് കൈയില്‍
അരികിലായി നീ വന്നെന്നാല്‍ പോലും
എങ്കിലും..!
വാങ്ങുന്നു നിത്യവും ഞാനറിയാതെയെന്‍
അനുഭവങ്ങള്‍ മുഴുവനും നീ
ഓര്ത്തീടുന്നുഞാന്
നിത്യവും സ്നേഹിതാ.
ഒരിക്കല്‍ നിന് കരം പിടിക്കുവാന്‍
കഴിഞ്ഞിരുന്നെങ്കില്‍ വൃഥാ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."