HOME
DETAILS

#Live Updates: കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ പുറത്തെടുത്തു; മരണം 60 ആയി, വയനാട്, കണ്ണൂര്‍, കാസര്‍കോട് നാളെ റെഡ് അലര്‍ട്ട്‌

  
backup
August 10 2019 | 05:08 AM

kerala-raining-day-3-live-updation-10-08-2019

 

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി ലഭിച്ചു. അതോടെ ഇതുവരെ സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. കവളപ്പാറയില്‍ നിന്നും ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 54 പേരെ ഇവിടെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ 20 പേര്‍ കുട്ടികളാണെന്ന് സൂചനയുണ്ട്. വയനാട് മേപ്പാടിയിലെ പുത്തുമലയില്‍ ഇനി ഒന്‍പത് പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്നും പറത്തെടുത്തിരുന്നു.


12.45 PM

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി നാളെ സന്ദർശിക്കും

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ നാളെ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 


12.15 PM

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

വലിയ ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടി. ആളപായങ്ങളൊന്നുമില്ലെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.


12.10 PM

മരിച്ചത് 42 പേരെന്ന് മുഖ്യമന്ത്രി, വയനാട്ടില്‍ മാത്രം 11 പേർ

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചുവെന്നും മുഖ്യമന്ത്രി. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 108138 പേർ കഴിയുന്നുണ്ട്. 


12.00 PM

പ്രത്യേക ട്രെയിന്‍ സര്‍വീസ്

ഇന്ന് ഉച്ചയ്ക്ക് 12.45ന് മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും


Read more at: സംസ്ഥാനത്ത് 10 ട്രെയിനുകള്‍ റദ്ദാക്കി: ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍


ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മൂന്നു മണിക്ക് തുറക്കും

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് (10.8.2019) വൈകുന്നേരം മൂന്നു മണിക്ക് തുറക്കുമെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ബാണാസുര സാഗറിന്റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കര്‍ണ്ണാടകയിലെ കബിനി അണക്കെട്ടില്‍ നിന്ന് നിലവില്‍ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാള്‍ അധികം ജലം ഈ വര്‍ഷം കബിനി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുമുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


രാഹുല്‍ ഗാന്ധി നാളെയെത്തും

സംസ്ഥാനത്ത് മഴയെത്തുടര്‍ന്ന് ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എം.പി കൂടിയായ രാഹുല്‍ ഗാന്ധി നാളെയെത്തും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago